kerala

പെരുമഴ തുടരുന്നു; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്; എട്ടിടത്ത് യെല്ലോ അലര്‍ട്

By webdesk13

July 24, 2023

സംസ്ഥാനത്ത് ശക്തമായി മഴ തുടരുന്ന നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്. പത്തനംതിട്ട മുതല്‍ മലപ്പുറം വരെ എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഴ മുന്നറിയിപ്പില്ല. ഉയര്‍ന്ന തിരമാലകള്‍ക്കുള്ള മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. മത്സ്യ തൊഴിലാളികളും തീരത്ത് താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മഴയെ തുടര്‍ന്ന് ഇന്ന് അവധി നല്‍കിയിരുന്നു.