kerala

തൃശൂരില്‍ നിര്‍ത്തിയിട്ട ഓട്ടോയ്ക്കു തീപിടിച്ച് ഡ്രൈവര്‍ മരിച്ചു

By webdesk13

December 16, 2023

വഴിയരികില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയ്ക്കു തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. നഗരത്തിനകത്ത് ഗാന്ധിനഗറില്‍ ഇന്നുച്ചയ്ക്കാണ് സംഭവം. ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടില്ല. ഓട്ടോറിക്ഷയ്ക്കു തീപിടിച്ചതു കണ്ട നാട്ടുകാര്‍ ഫയര്‍ ഫോഴ്സിനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

ഉടന്‍ ഫയര്‍ ഫോഴ്സ് എത്തി തീയണച്ചു.എങ്ങനെയാണ് ഓട്ടോയ്ക്കു തീപിടിച്ചതെന്നു വ്യക്തമായിട്ടില്ല. സിഎന്‍ജി ഓട്ടോ ആണെന്നാണ് വിവരം. വിയ്യൂര്‍ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.