kerala

നിര്‍ത്താതെ പോയ ലഹരി സംഘത്തിന്റെ കാര്‍ വൈദ്യുത തൂണില്‍ ഇടിച്ചു കയറി; മൂന്ന് പേര്‍ പിടിയില്‍

By Test User

November 11, 2022

ആലപ്പുഴ: നിര്‍ത്താതെ പോയ ലഹരിസംഘത്തിന്റെ കാര്‍ വൈദ്യുത തൂണില്‍ ഇടിച്ചു കയറി. പോലീസിനെ വെട്ടിച്ച് 11 ഗ്രാം എം.ഡി.എം.എയുമായി കടക്കാന്‍ ശ്രമിച്ച സംഘത്തെ പിന്നീട് പോലീസ് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു. കണ്ണൂര്‍ കൊളവല്ലൂര്‍ കുന്നോത്ത് പറമ്പ് കുണ്ടന്‍ചാലില്‍ ഹൃദ്യ(19), ഇടുക്കി കഞ്ഞിക്കുഴി ചുങ്കനാനില്‍ ആല്‍ബിന്‍(21), കോതമംഗലം ഇഞ്ചത്തൊട്ടി വട്ടത്തുണ്ടില്‍ നിഖില്‍(20) എന്നിവരെയാണ് പുലര്‍ച്ചെ 5 മണിക്ക് കളര്‍കോട് ബൈപാസിനു സമീപത്തുനിന്ന് പിടികൂടിയത്.

രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൗത്ത് എസ്.എച്ച്.ഒ യും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും അമ്പലപ്പുഴ ഡി.വൈ.എസ്.പി സ്‌ക്വാഡും ചേര്‍ന്നു നടത്തിയ വാഹനപരിശോധനയിലാണ് ഇവരെ പിടികൂടിയത്. പോലീസ് കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ കാര്‍ സമീപത്തെ വൈദ്യുത തൂണില്‍ ഇടിക്കുകയായിരുന്നു.