editorial

കര്‍മ നിരതയുടെ ആള്‍രൂപം

By sreenitha

January 07, 2026

തൊട്ടതെല്ലാം പൊന്നാക്കിമാറ്റിയ കര്‍മ യോഗിയെയാണ് വി.കെ ഇബ്രാഹിംകുഞ്ഞിന്റെ നിര്യാണത്തോടെ ജനാധിപത്യ കേരളത്തിന് നഷ്ടമായിരിക്കുന്നത്. അതിസാധാരണമായ കുടുംബ പശ്ചാത്തലത്തില്‍ നിന്ന് വളര്‍ന്നുവന്ന് കേരളത്തിന്റെ വളര്‍ച്ചയിലും വികാസത്തിലും എന്നെ ന്നും അടയാളപ്പെടുത്തപ്പെടുന്ന നാമധേയമായി കര്‍മ മണ്ഡലമൊഴിയുമ്പോള്‍, അസാധാരണമായ നേതൃപാഠവവും അനന്യസാധാരണമായ ഇഛാശക്തിയും അനിതര സാധാരണമായ കര്‍മകുശലതയുമാണ് ആ രാജകീയ പ്രൗഢിയിലേക്ക് അദ്ദേഹത്തെ കൈപിടിച്ചുയര്‍ത്തിയതെന്ന് നിസംശയം പറയാനാകും.

ജനിച്ചുവളര്‍ന്ന നാടിനോടും ജീവിച്ചുപോന്ന സാഹചര്യത്തോടും ഇത്രമേല്‍ നീതിപുലര്‍ത്തി, കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ, വിദ്യാഭ്യാസ രംഗങ്ങളില്‍ ഒരുമഹാമേരുവിനെ പോലെ നിലയുറപ്പിച്ച കുഞ്ഞ് സാഹിബ് മാതൃകാപരമായ പൊതുപ്രവര്‍ത്തനമാണ് ബാക്കിയാക്കിയിട്ടുള്ളത്. പ്രോത്സാഹനങ്ങളുടെയും പിന്തുണയുടെയും പൂമാലകളെ മാത്രമല്ല, പ്രതിസന്ധികളുടെയും പ്രയാസങ്ങളുടെയും തീക്ഷ്ണാനുഭവങ്ങളെയും തന്മയത്വത്തോടെ നേരിടാന്‍ കഴിഞ്ഞത് ആ ജീവിത നൈര്‍മല്യത്തിന്റെ ബഹിസ്ഫുരണമാണ്. ഔന്നിത്യങ്ങളുടെ പ ടവുകള്‍ അടിവെച്ചടിവെച്ച് കയറുമ്പോഴും സ്വതസിദ്ധമായ നിഷ്‌കളങ്കതക്ക് കൂടുതല്‍ തിളക്കമുണ്ടാകുന്നത് പൊതുസമൂഹം കൗതുകത്തോടെയാണ് നോക്കിക്കണ്ടിരുന്നത്. പതിഞ്ഞ സ്വരത്തിലും മിതമായ ഭാഷയിലുമുള്ള സംസാരംതന്നെ അദ്ദേഹത്തിലെ ലാളിത്യത്തെയും എളിമയെയും ഉടലോടെ വരച്ചുകാണിക്കുന്നതായിരുന്നു.

മുസ്ലിംലീഗിനെ സംബന്ധിച്ച് മധ്യകേരളത്തില്‍ വേരൂന്നി കേരളമാകെ പച്ചവിരിച്ചൊരു തണല്‍മരമായിരുന്നു ഇബ്രാഹിംകുഞ്ഞ്. തെക്കന്‍കേരളത്തിലെ ഹരിതരാഷ്ട്രീയത്തിന് വിശേഷിച്ചും ആ വന്‍മരം തണല്‍ വിരിച്ചുകൊണ്ടേയിരുന്നു. ആ തണുപ്പിലും തണലിലും പ്രസ്ഥാനം പടര്‍ന്നുപന്തലിച്ചുകൊണ്ടേയിരുന്നു. എം.എസ്.എഫില്‍ നിന്നാരംഭിച്ച് യൂത്തീഗിലൂടെ മുസ്ലിംലീഗിലേക്കുള്ള സഞ്ചാരം ഒരു നീര്‍ച്ചാല്‍ അരുവിയായി പുഴയായി സമുദ്രത്തില്‍ പതിക്കുന്ന കണക്കെയുള്ള ശാന്തമായ ഒരൊഴുക്കായിരുന്നു.

മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതിലും വളര്‍ത്തുന്നതിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിസ്തുലമാണ്. പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ ഭാഗമായുള്ള തിരക്കുപിടിച്ച ജീവിതത്തിനിടയിലും പ്രാസ്ഥാനിക രംഗത്തെ അദ്ദേഹത്തി ന്റെ സജീവസാനിധ്യം എടുത്തുപറയേണ്ടതാണ്. മുസ്ലിം ലീഗ് പ്രസ്ഥാനത്തെ ഹൃദയത്തില്‍ ചേര്‍ത്തുവെക്കുമ്പോ ഴും ഇതര രാഷ്ട്രീയ പാര്‍ട്ടികളോടും നേതാക്കളോടും സ്വീ കരിച്ച സഹിഷ്ണുതാപരവും സ്‌നേഹമസ്രണവുമായ പെ രുമാറ്റം അദ്ദേഹത്തെ എല്ലാവരുടെയും പ്രിയങ്കരനാക്കിമാ റ്റി. കക്ഷിരാഷ്ട്രീയത്തിന്റെയോ വലിപ്പച്ചെറുപ്പങ്ങളുടെ യോ വേലിക്കെട്ടുകളില്ലാത്ത പെരുമാറ്റം ജനകീയന്‍ എന്ന പദപ്രയോഗത്തെ അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്തമാക്കു ന്നതായിരുന്നു.

ജനപ്രതിനിധിയെന്ന നിലയിലുള്ള ഇബ്രാഹിംകുഞ്ഞ് സാ ഹിബിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുപ്രവര്‍ത്തകര്‍ക്കൊരു പാഠപുസ്തകമാണ്. ഭരണാധികാരിയെന്ന നിലയില്‍ അ ദ്ദേഹം ചാര്‍ത്തിയ കൈയ്യൊപ്പിന് കേരള രാഷ്ട്രീയത്തില്‍ സമാനതകള്‍ അപൂര്‍വമാണ്. വികസന രംഗത്തും ക്ഷേമ പ്രവര്‍ത്തനങ്ങളിലും ചരിത്രത്തില്‍ തുല്യതയില്ലാത്ത നേട്ടങ്ങള്‍കൊയ്ത ഉമ്മന്‍ചാണ്ടി സര്‍ക്കാറിലെ പൊതുമരാ മത്ത് വകുപ്പ് മന്ത്രിയെന്ന നിലയില്‍ തിളങ്ങുന്ന നക്ഷത്ര മായി അദ്ദേഹം നിലകൊണ്ടു. പൊതുമരാമത്ത് വകുപ്പിനെ അടിമുടി ഉടച്ചു വാര്‍ത്ത അദ്ദേഹം നാല് പതിറ്റാണ്ട് പഴ ക്കമുള്ള പി.ഡബ്ല്യു.ഡി മാനുവല്‍ പരിഷ്‌കരിച്ച് കാലഹര ണപ്പെട്ട പദ്ധതി പരിഷ്‌കരണത്തിനു തുടക്കമിട്ടു. കരാറു കാര്‍ക്കായി ഇ ടെണ്ടറും, ഇ പെയ്‌മെന്റും നടപ്പിലാക്കി. ചരിത്രത്തിലാദ്യമായി 400 ദിവസം കൊണ്ട് 100 പാലങ്ങള്‍ നിര്‍മിക്കാനുള്ള വെല്ലുവിളി വി.കെ ഏറ്റെടുത്തു. സംസ്ഥാ നത്തെ പാലങ്ങള്‍ക്കും റോഡുകള്‍ക്കും ഗ്യാരന്റി നടപ്പാ ക്കി.

സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും ചെലവ് വഹിച്ച് നിര്‍മിച്ച രാജ്യത്തെ ആദ്യ ദേശീയ പാതയായ കോഴിക്കോ ട് ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കി. ശബരിമലയിലേക്ക് പി .ഡബ്ല്യു.ഡി റോഡ് നിര്‍മിച്ചത് പി.കെ.കെ ബാവയെങ്കില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ റോഡുള്‍പ്പെടെ യുള്ള വികസനത്തിനു തിരികൊളുത്തിയത് ഇബ്രാഹിം കുഞ്ഞായിരുന്നു. മാലിന്യ ഭീഷണിയില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ അടക്കമുള്ള വ്യവസായ മേഖല പ്രതിസന്ധി നേരിട്ടപ്പോള്‍ പുതുജീവനേകിയതും അദ്ദേഹത്തിന്റെ ദീര്‍ ഘവീഷണമായിരുന്നു. അങ്ങിനെ എണ്ണമറ്റ വികസനപ്രവര്‍ ത്തന ങ്ങളിലൂടെ സംസ്ഥാനത്തിന്റെ വികസന രംഗത്ത് നീ ണ്ടുനിവര്‍ന്നു കിടക്കുകയാണാ കൈയ്യൊപ്പ്.

ചന്ദ്രികയെ സംബന്ധിച്ച് ഡയരക്ടര്‍ബോര്‍ഡ് അംഗം, കൊ ച്ചി ഗവേണിങ് ബോര്‍ഡ് ചെയര്‍മാന്‍ എന്നീ ഔപചാരിക തകള്‍ക്കപ്പുറം പത്രത്തിന്റെ കരുത്തും പിന്‍ബലവുമായി രുന്നു അദ്ദേഹം. പ്രതിസന്ധികളുടെ കാര്‍മേഘങ്ങള്‍ തു റിച്ചുനോക്കിയപ്പോഴെല്ലാം പ്രതീക്ഷാ നിര്‍ഭരനായി അദ്ദേ ഹം നിലകൊണ്ടു. ന്യൂനപക്ഷ രാഷ്ട്രീയത്തിനു മാത്രമല്ല, ജനാധിപത്യ കേരളത്തിനും ഈ വിയോഗം സൃഷ്ടിച്ചിരി ക്കുന്നത് അപരിഹാര്യമായ വിടവാണ്. പ്രിയപ്പെട്ട ഡയര ക്ടറുടെ നിര്യാണത്തില്‍ അഗാധമായ ദുഖം രേഖപ്പെടു ത്തന്നതോടൊപ്പം പരലോക മോക്ഷത്തിനായി ആത്മാര്‍ ത്ഥമായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.