india

തക്കാളി വിറ്റ് 45 ദിവസം കൊണ്ട് കര്‍ഷകന്‍ നേടിയത് നാല് കോടി

By webdesk14

July 30, 2023

തക്കാളി വിറ്റ് കോടീശ്വരനായി ആന്ധ്രപ്രദേശിലെ മറ്റൊരു തക്കാളി കര്‍ഷകന്‍കൂടി. ചിറ്റൂര്‍ ജില്ലയില്‍ നിന്നുള്ള കര്‍ഷകനായ ചന്ദ്രമൗലി സ്വന്തം തോട്ടത്തില്‍ നിന്നു വലിയ നേട്ടം കൈവരിച്ചതിന്റെ സന്തോഷത്തിലാണ്. കര്‍ഷകന്‍ 40,000 പെട്ടി തക്കാളി വിറ്റ് 45 ദിവസത്തിനുള്ളില്‍ നാല് കോടി രൂപ നേടി.

സാധാരണക്കാരുടെ കുടുംബ ബജറ്റിനെ തക്കാളി ബാധിക്കുമ്പോഴാണ് വില്‍പനയിലൂടെ കര്‍ഷകന്‍ കോടീശ്വരനായിരിക്കുന്നത്. ഒരു കോടിയാണു തന്റെ മുടക്കുമുതലെന്നും നാലുകോടി വരുമാനം കിട്ടിയെന്നും മൂന്നു കോടി ലാഭമാണെന്നും ചന്ദ്രമൗലി പറഞ്ഞു. 22 ഏക്കര്‍ തോട്ടത്തിലായിരുന്നു കൃഷി.