kerala

കുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു

By Test User

September 24, 2021

കണ്ണൂര്‍; ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു.കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് ഇന്ന് രാവിലെയോടെയാണ് സംഭവം. ഭാര്യയെയും കുഞ്ഞിനെയും വെട്ടിയ ശേഷം ഇയാളും ആത്മഹത്യ ചെയ്യുകയായിരുന്നു. ശ്രീകണ്ഠാപുരം സ്വദേശി സതീശനാണ് ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും വെട്ടിയത്. എന്നാല്‍ ഭാര്യ ഗുരുതര നിലയില്‍ തുടരുന്നു. ഇയാള്‍ക്ക് മാനസിക പ്രശനങ്ങള്‍ ഉള്ളതായി പോലീസ് പറയുന്നു.