kerala

സ്‌കൂളുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനം നാളെ

By Test User

January 13, 2022

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ അടയ്ക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം നാളെ നടക്കുന്ന അവലോകന യോഗത്തില്‍ തീരുമാനിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കൂടിയാലോചിച്ച് ശേഷമായിരിക്കും തീരുമാനങ്ങള്‍ കൈക്കൊള്ളുക, ബാച്ചുകള്‍ ആയി നടത്തുന്ന കാര്യവും മറ്റു അനുബന്ധ ചര്‍ച്ചകളും നാളെയോടെ നടക്കും.

അതേസമയം കോവിഡ് കുതിച്ചുയരുന്ന സാഹചര്യങ്ങളില്‍ ഓഫീസുകളിലും സ്‌കൂളുകളിലും അടക്കം നിയന്ത്രണം വേണമെന്നാണ് ആരോഗ്യവിദഗ്ധര്‍ ആവശ്യപ്പെടുന്നത്. കൂടുതല്‍ നിയന്ത്രണം വേണമോ എന്ന കാര്യത്തിലും നാളെയോടെ തീരുമാനമാകും.