kerala

ആമയിഴഞ്ചാൻ തോട്ടിൽ മരിച്ച ജോയിയുടെ കുടുംബത്തിനുളള ധനസഹായം ഇന്ന് തീരുമാനിക്കും

By webdesk14

July 17, 2024

മാലിന്യ ശുചീകരണത്തിനിടെ ആമയിഴഞ്ചാൻ തോട്ടിലെ ഒഴുക്കിൽപ്പെട്ട് മരിച്ച ജോയിയുടെ കുടുംബത്തിന് സർക്കാർ ഇന്ന് ധനസഹായം പ്രഖ്യാപിച്ചേക്കും. ഇന്ന് രാവിലെ 11 മണിക്ക് മന്ത്രിസഭായോഗം ചേരുന്നുണ്ട്. യോഗത്തിൽ ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നതടക്കം പരിഗണിച്ചേക്കും.

10 ലക്ഷം രൂപ ധനസഹായമായി നൽകുമെന്നായിരുന്നു വാഗ്ദാനം. ജോയിയുടെ അമ്മയ്ക്ക് വീട് വെച്ചുനൽകാൻ നഗരസഭ സന്നദ്ധരാണ്. സർക്കാർ അനുമതി ലഭിച്ചാൽ ഇതിനുള്ള നടപടികൾ തുടങ്ങിയേക്കും.