india

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യ ലോക്സഭാ സമ്മേളനത്തിന് തുടക്കം

By webdesk11

September 19, 2023

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യ ലോകസഭാ സമ്മേളനത്തിന് തുടക്കം. ദേശീയ ഗാനത്തോടെയാണ് സമ്മേളനത്തിന് തുടക്കമായത്. സ്പീക്കര്‍ ഓം ബിര്‍ള സഭയെ അഭിസംബോധന ചെയ്തു.

പുതിയ മന്ദിരത്തിലെ എല്ലാ എംപിമാരും അച്ചടക്കത്തോടെ പെരുമാറണമെന്ന് ആദ്യ പ്രസംഗത്തില്‍ നരേന്ദ്രമോദി സൂചിപ്പിച്ചു. പഴയ പാര്‍ലമെന്റ് മന്ദിരം ഇനി ഭരണഘടന മന്ദിരം എന്നറിയപ്പെടുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പുതിയ ഊര്‍ജ്ജത്തില്‍ ഇന്ത്യ തിളങ്ങുന്നു.,പുതിയ ഭാവിയിലേക്ക് ഇന്ത്യ നടന്നടുക്കുന്നുവെന്ന് മോദി ആശംസിച്ചു.