india

ജമ്മു കാശ്മീരില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ

By webdesk13

September 17, 2024

ജമ്മു കാശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ഏഴു ജില്ലകളിലായി 24 നിയമസഭ മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

219 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. നാളെ നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 23.37 ലക്ഷം പേരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. ജനങ്ങള്‍ക്ക് നിര്‍ഭയമായി വോട്ടു ചെയ്യുന്നതിനു വേണ്ടി ജമ്മു കശ്മീര്‍ പൊലീസിന് പുറമേ കേന്ദ്രസേനയേയും വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു.