india

അയോധ്യയിലേക്കു കേരളത്തിൽനിന്നുള്ള ആദ്യ ട്രെയിൻ റദ്ദാക്കി

By webdesk14

January 30, 2024

പാലക്കാട്∙ അയോധ്യയിലേക്കുള്ള തീർഥാടകരുമായി ഇന്നു പാലക്കാട് ജംക്‌ഷനിൽനിന്നു പുറപ്പെടാനിരുന്ന അയോധ്യ ആസ്താ സ്പെഷൽ ട്രെയിൻ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ഉത്തരേന്ത്യയിൽനിന്നുള്ള തീർഥാടകരുടെ തിരക്കു കാരണം ആവശ്യത്തിനു കോച്ചുകൾ ലഭിച്ചില്ലെന്നാണു വിശദീകരണം.

പാലക്കാട് നിന്ന് പുറപ്പെടുന്ന അയോധ്യ ട്രെയിൻ 54 മണിക്കൂർ 50 മിനിറ്റ് പിന്നിട്ട് മൂന്നാം ദിവസം പുലർച്ചെ രണ്ടിനാണ് അയോധ്യയിലെത്തുക. അന്ന് വൈകിട്ട് തന്നെ മടക്കയാത്ര ആരംഭിക്കും. കോയമ്പത്തൂർ വഴിയാണ് സർവീസ്.