kerala

കടമായി വാങ്ങിയ ലോട്ടറിയില്‍ ഭാഗ്യം കടാക്ഷിച്ചു, മീന്‍ വില്‍പ്പനക്കാരന്‍ കോടീശ്വരന്‍; ഒപ്പം 8000 രൂപയുടെ നാലു സമ്മാനങ്ങള്‍ കൂടി

By webdesk14

December 29, 2023

കേരള ലോട്ടറിയുടെ ഫിഫ്റ്റി-ഫിഫ്റ്റിയിൽ ഒന്നാം സമ്മാനമായ ഒരു കോടി രൂപ മീൻ വിൽപനക്കാരനു ലഭിച്ചു. തിരുവഴിയാട് ചിറപ്പുറം വീട്ടിൽ മജീദ് വാങ്ങിയ എഫ്എക്സ് 492775 നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഒപ്പം എടുത്ത വേറെ സീരീസിൽ ഇതേ നമ്പറിലുള്ള മറ്റു നാലു ടിക്കറ്റുകൾക്ക് 8,000 രൂപ വീതം സമാശ്വാസ സമ്മാനവും ലഭിച്ചു.

ആദ്യ വില്‍പ്പനയായതിനാല്‍ 10 രൂപ നല്‍കി. ബാക്കി 240 രൂപ മീന്‍ വില്‍പ്പന കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ നല്‍കാമെന്ന് പറഞ്ഞാണ് 50 രൂപ വിലയുള്ള ഒരേ നമ്പറുകളിലുള്ള അഞ്ചു ടിക്കറ്റുകള്‍ വാങ്ങിയത്. വില്‍പ്പന കഴിഞ്ഞ് മടങ്ങിവരുന്ന വഴി ബാക്കി തുക നല്‍കുകയും ചെയ്തു. നാലുവര്‍ഷമായി മീന്‍ കച്ചവടം നടത്തുന്ന മജീദ് 20 വര്‍ഷമായി ലോട്ടറിയെടുക്കുന്നു.