കാലിഫോര്‍ണിയ: ട്വിറ്ററിന്റെ സ്ഥാപകനും മുന്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ ജാക്ക് ഡോര്‍സി പുതിയ സമൂഹ മാധ്യമവുമായി എത്തുമെന്ന് സുചന. ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നതിന് ഒരാഴ്ച മുന്നേ തന്നെ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ബ്ലൂസ്‌കൈ എന്ന പേരിലായിരിക്കും പുതിയ ആപ്പ് അവതരിപ്പിക്കുന്നത്.
ഒന്നിലധികം സൈറ്റുകള്‍ ചേര്‍ന്ന് നിയന്ത്രിക്കാനാവുന്ന രീതിയിലാണ് ബ്ലൂസ്‌കൈ വികസിപ്പിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ വേറിട്ട രീതി കൊണ്ടുവരുന്നതിനുള്ള പരീക്ഷണത്തിലാണ് സംഘം. 2019 ല്‍ ബ്ലൂസ്‌കൈ എന്ന ആശയത്തിന് രൂപം നല്‍കിയിരുന്നു. പിന്നീട് നിര്‍മാണ പ്രവര്‍ത്തനവുമായി മുന്നോട്ട് പോവുമയായിരുന്നു.
2006 ലാണ് ട്വിറ്റര്‍ സ്ഥാപിച്ചത്. ജാക്ക് ഡോര്‍സി, നോഹ ഗ്ലാസ്, ബിസ് സ്‌റ്റോണ്‍, ഇവാന്‍ വില്യംസ് എന്നിവരായിരുന്നു ട്വിറ്ററിന്റെ സ്ഥാപകര്‍.