Connect with us

kerala

വന്യജീവികളെ സംരക്ഷിക്കുക മാത്രമാണ് വനം വകുപ്പിന്റെ കടമയെന്ന നിലപാടിലാണ് സര്‍ക്കാര്‍; വി.ഡി. സതീശന്‍

മലയോര ജനത ഭീതിയിലാണ്, അവരെ വിധിക്ക് വിട്ടുകൊടുത്തിരിക്കുന്ന സര്‍ക്കാരാണ് ഇപ്പോഴുള്ളതെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി

Published

on

കൊച്ചി: വന്യജീവികളെ സംരക്ഷിക്കുക മാത്രമാണ് വനം വകുപ്പിന്റെ കടമയെന്ന നിലപാടിലാണ് സര്‍ക്കാര്‍ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പശ്ചിമഘട്ട മേഖലയിലെ വനത്തോട് ചേര്‍ന്ന് കഴിയുന്ന മലയോര ജനത ഭീതിയിലാണ്, അവരെ വിധിക്ക് വിട്ടുകൊടുത്തിരിക്കുന്ന സര്‍ക്കാരാണ് ഇപ്പോഴുള്ളതെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.

യു.ഡി.എഫ് യാത്ര പ്രഖ്യാപിച്ചപ്പോള്‍ തന്നെ വന നിയമം പിന്‍വലിക്കുന്നതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുകയാണ്. വന്യജീവി ആക്രമണങ്ങളെ ലാഘവത്തോടെയാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്. ഏഴ് വര്‍ഷത്തിനിടെ 6000തോളം വന്യജീവി ആക്രമണങ്ങളും അതില്‍ ആയിരത്തോളം പേര്‍ കൊല്ലപ്പെടുകയും ചെയ്തു. 8000തോളം ആളുകള്‍ക്ക് ഗുരുതര പരിക്കുപറ്റി. 5000ലധികം കന്നുകാലികളെ കൊന്നൊടുക്കി. പതിനായിരത്തിലധികം ഹെക്ടര്‍ കൃഷി നശിപ്പിച്ചു. മലയോര ജനത ഭീതിയിലാണെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.

കേരളത്തില്‍ 29 ശതമാനത്തില്‍ അധികം വനമേഥലയാണ്. ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണിത്. വനം സംരക്ഷിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ജനസാന്ദ്രതയുള്ള പ്രദേശങ്ങള്‍ റിസര്‍വ് വനമായി വിജ്ഞാപനം ഇറക്കുകയാണ്. ജനങ്ങളെ വീണ്ടും പ്രയാസപ്പെടുത്തുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം. മലയോര ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്, കൂടുതല്‍ ആശയവിനിമയം നടത്തി നടത്തുന്ന യാത്ര അവസാനിപ്പിക്കുമ്പോള്‍ ശക്തമായ നിര്‍ദേശങ്ങള്‍ തയാറാക്കും. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് മലയോര കര്‍ഷകര്‍ക്ക് വാക്ക് നല്‍കുന്നുവെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.

യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന മലയോര സമരയാത്ര ഇന്ന് കണ്ണൂരിലെ കരുവഞ്ചാലില്‍ തുടങ്ങും. മലയോര സമരയാത്ര ഇരിക്കൂരിലെ കരുവഞ്ചാലില്‍ നിന്നും ആരംഭിച്ച് ഫെബ്രുവരി 5ന് അമ്പൂരിയില്‍ (തിരുവനന്തപുരം) സമാപിക്കും.

kerala

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശരീര ഭാഗങ്ങള്‍ മോഷണം പോയി; ആക്രി കച്ചവടക്കാരന്‍ പിടിയില്‍

ആക്രി ആണെന്ന് കരുതി എടുത്തുവെന്നാണ് ആക്രിക്കാരന് പറയുന്നത്.

Published

on

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് രോഗികളുടെ ശരീര ഭാഗങ്ങള്‍ മോഷണം പോയി. പരിശോധനക്കയച്ച 17 രോഗികളുടെ ശസ്ത്രക്രിയ ശരീര ഭാഗങ്ങളാണ് മോഷണം പോയത്. രോഗികളുടെ സ്‌പെസിമെനാണ് നഷ്ടമായത്. സംഭവത്തില്‍ ആക്രി കച്ചവടക്കാരനെ മെഡിക്കല്‍ കോളജ് പൊലീസ് പിടികൂടി.

കഴിഞ്ഞ വെള്ളിയാഴ്ച്ച രണ്ട് ജീവനക്കാര്‍ ചേര്‍ന്ന് ആംബുലന്‍സില്‍ പാത്തോളജി ലാബിലെത്തിച്ച ശരീര ഭാഗങ്ങള്‍ ലാബിന് സമീപത്തെ കോണിപ്പടിയില്‍ ഇറക്കിവെച്ചിരുന്നു. ഇവര്‍ ലാബില്‍ പോയി തിരിച്ചുവരുന്നതിനിടയില്‍ ആക്രി ആണെന്ന് കരുതി ആക്രിക്കാരന്‍ മോാഷണം നടത്തുകയായിരുന്നു.

ആക്രി ആണെന്ന് കരുതി എടുത്തുവെന്നാണ് ആക്രിക്കാരന് പറയുന്നത്. ശരീരഭാഗങ്ങള്‍ ആണെന്ന് കണ്ടതോടെ പ്രിന്‍സിപ്പല്‍ ഓഫീസിന് സമീപം ഉപേക്ഷിച്ചെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി.

ശരീരഭാഗങ്ങള്‍ കാണാനില്ലെന്ന് ആശുപത്രി അറ്റന്‍ഡര്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തുന്നത്. സംഭവത്തിന് ശേഷം ആക്രിക്കാരനെ കണ്ടെത്തി ജീവനക്കാര്‍ മര്‍ദിച്ചതായി ആരോപണമുണ്ട്. വിശദമായി അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയതായി കഴക്കൂട്ടം എസിപി അറിയിച്ചു.

Continue Reading

kerala

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; യുവാവിന് പരിക്ക്

നൂല്‍പ്പുഴ മറുകര കാട്ടുനായിക്ക ഉന്നതിയിലെ നാരായണന്‍ (40) നാണ് പരുക്കേറ്റത്

Published

on

വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവിന് പരുക്ക്. നൂല്‍പ്പുഴ മറുകര കാട്ടുനായിക്ക ഉന്നതിയിലെ നാരായണന്‍ (40) നാണ് പരുക്കേറ്റത്. ഇന്ന് ഉച്ചയോടെയായിരുന്നു ആക്രമണം. സമീപത്തെ വനത്തിനുള്ളില്‍ വിറക് ശേഖരിക്കാനായെത്തിയ നാരായണന് ആന തുമ്പി കൈകൊണ്ട് പരുക്കേല്‍പ്പിക്കുകയായിരുന്നു. ഇയാളുടെ പുറത്തും കാലിനും പരുക്കേറ്റിട്ടുണ്ട്.

മാതാവിനും ഭാര്യയ്ക്കും ഒപ്പമായിരുന്നു നാരായണന്‍ വനത്തിനുള്ളില്‍ എത്തിയത്. ഇയാളെ സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരുക്ക് ഗുരുതരമല്ല. നാരായണന്റെ അമ്മയ്ക്കും ഭാര്യയ്ക്കും നേരെ കാട്ടാന ആക്രമിക്കാന്‍ എത്തിയെങ്കിലും സമീപത്തുള്ള ആളുകള്‍ ബഹളം കൂട്ടിയതിനാല്‍ ആന പിന്തിരിയുകയായിരുന്നു.

Continue Reading

kerala

കോഴിക്കോട് ബിരുദ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

ഇന്ന് രാവിലെ നൃത്തം അഭ്യസിക്കാന്‍ എത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്

Published

on

കോഴിക്കോട് വെള്ളൂര്‍ കോടഞ്ചേരിയില്‍ ബിരുദ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആയാടത്തില്‍ അനന്തന്റെ മകള്‍ ചന്ദന(19)യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മടപ്പള്ളി ഗവ. കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ചന്ദന നൃത്താധ്യാപിക കൂടിയാണ്. ഇന്ന് രാവിലെ നൃത്തം അഭ്യസിക്കാന്‍ എത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്. ഈ സമയത്ത് വീട്ടുകാര്‍ പുറത്തുപോയിരുന്നു. മൃതദേഹം നാദാപുരം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തും.

Continue Reading

Trending