kerala

മുറുക്കയഞ്ഞു പിരിശമേറി: പിണറായി സര്‍ക്കാരിനെ പുകഴ്ത്തി ഗവര്‍ണര്‍

By webdesk13

January 26, 2023

തിരുവനന്തപുരം: റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പിണറായി സര്‍ക്കാരിനെ പുകഴ്ത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സാമൂഹിക സുരക്ഷയില്‍ രാജ്യത്ത് മികച്ച നേട്ടം വരിച്ച സംസ്ഥാനമാണെന്നും വ്യവസായ വളര്‍ച്ചയില്‍ രാജ്യപുരോഗതിയില്‍ നിന്ന് കേരളം പ്രചോദനം ഉള്‍ക്കൊണ്ടെന്നും അദേഹം പറഞ്ഞു. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം നല്‍കിയ റിപ്പബ്ലിക് ദിന സന്ദേശത്തിലാണ് ഗവര്‍ണര്‍ സര്‍ക്കാരിനെ പുകഴ്ത്തിയത്.

കേരള സ്റ്റാര്‍ട്ട് മിഷന്‍ മികച്ച നേട്ടം ഉണ്ടാക്കി. ആരോഗ്യമേഖലയില്‍ കേരളം വലിയ നേട്ടമാണ് കരസ്ഥമാക്കിയത്. ആര്‍ദ്രം മിഷന്‍ കേരളത്തിന്റെ ആരോഗ്യമേഖലയെ പുനഃക്രമീകരിച്ചു.കര്‍ഷകര്‍ക്ക് മികച്ച വരുമാനവും തൊഴില്‍ സാധ്യതയും ഉറപ്പാക്കിയെന്നും ഗവര്‍ണര്‍ തുടര്‍ന്നു.

സംസ്ഥാന സര്‍ക്കാരിന്റെ പ്രമുഖ പദ്ധതിയായ ലൈഫിനെയും ഗവര്‍ണര്‍ പുകഴ്ത്താന്‍ മറന്നില്ല. എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന സ്വപ്‌നത്തിന് പദ്ധതി കരുത്ത് പകര്‍ന്നെന്നും ഗവര്‍ണര്‍ പറഞ്ഞു.

കടുത്ത ഭരണ പ്രതിസന്ധിയായിരുന്നു നിയമസഭാ സമ്മേളനത്തിന് മുമ്പുവരെ ഇരുഭാഗത്ത് നിന്നും നേരിട്ടിരുന്നത്.