kerala

ഗവര്‍ണറെ അറിയിച്ചില്ല; മുഖ്യമന്ത്രിയുടെ വിദേശ യാത്രയില്‍ രാജ്ഭവന് അതൃപ്തി

By Test User

October 04, 2022

മുഖ്യമന്ത്രിയുടെ വിദേശയാത്ര അറിയിക്കാത്തതില്‍ രാജ്ഭവന് അതൃപ്തി. മുഖ്യമന്ത്രിമാരും മന്ത്രിമാരും ഉദ്യോഗസ്ഥരും ഔദ്യോഗികമായി വിദേശയാത്രയ്ക്ക് പോകുമ്പോള്‍ ഗവര്‍ണറെ കണ്ട് നേരിട്ട് അറിയിക്കാറാണ് പതിവ്. അതുമല്ലെങ്കില്‍ കത്തിലൂടെയോ ഉദ്യോഗസ്ഥര്‍ മുഖേനയോ യാത്രയുടെ വിശദാംശങ്ങള്‍ ഗവര്‍ണറെ അറിയിക്കാറുണ്ട്.

എന്നാല്‍ ഇക്കുറി ഗവര്‍ണറെ അറിയിക്കുന്ന പതിവ് തെറ്റിച്ചുവെന്നാണ് ആക്ഷേപം.

കോടിയേരിയുടെ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ കണ്ണൂരില്‍ എത്തിയപ്പോള്‍ സംഭാഷണത്തിനിടെ അനൗദ്യോഗികമായി മുഖ്യമന്ത്രി വിദേശയാത്ര ഗവര്‍ണറോട് പറയുകയുണ്ടായി. ഈ രീതി സ്വീകാര്യമല്ലെന്നും രാജ്ഭവന്‍ സൂചിപ്പിച്ചു.

ഇന്ന് പുലര്‍ച്ചയോടെയാണ് യൂറോപ്പ് സന്ദര്‍ശനത്തിന് മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിമാര്‍ പുറപ്പെട്ടത്.