kerala

ഗവര്‍ണറുടെ നിയമോപദേശകനും സ്റ്റാന്‍ഡിങ് കോണ്‍സലും രാജിവെച്ചു

By Test User

November 08, 2022

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഹൈക്കോടതിയിലെ നിയമോപദേശകനും സ്റ്റാന്‍ഡിങ് കോണ്‍സലും രാജിവെച്ചു. ഹൈകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ജു ബാബൂവാണ് രാജിവെച്ചത്. സ്റ്റാന്‍ഡിങ് കോണ്‍സല്‍ വിജയലക്ഷ്മി ഗവര്‍ണര്‍ക്ക് രാജിക്കത്ത് അയച്ചു.

വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിന് ചൊവ്വാഴ്ച ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടിരുന്നു. അതിനുപിന്നാലെയാണ് ഇരുവരുടെയും രാജി.