kerala

വന്‍ സ്വര്‍ണവേട്ട; ട്രെയിനില്‍ കടത്തിയ 4 കോടിയുടെ സ്വര്‍ണം പിടികൂടി

By webdesk17

November 15, 2025

തിരുവനന്തപുരം: ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന നാല് കോടിയോളം രൂപ വില വരുന്ന സ്വര്‍ണം തമ്പാനൂരില്‍ പിടികൂടി. ഡാന്‍സഫ് ഇന്റലിജന്‍സ് സംഘം നടത്തിയ നിരീക്ഷണത്തിലൂടെയാണ് വന്‍ സ്വര്‍ണ വേട്ട സാധ്യമായത്.

കന്യാകുമാരി-ബാംഗ്ലൂര്‍ ഐലന്‍ഡ് എക്സ്പ്രസില്‍ അസ്വഭാവികമായി കണ്ട് ബാഗ് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. തുടര്‍ന്ന് തമ്പാനൂര്‍ റെയില്‍വേ പൊലീസ് സ്വര്‍ണവും ഒപ്പം ഉണ്ടായിരുന്ന ആളെയും കസ്റ്റഡിയില്‍ എടുത്തു. മതിയായ രേഖകള്‍ ഇല്ലാതെയാണ് ഇയാള്‍ സ്വര്‍ണം തിരുവനന്തപുരം വരെ കൊണ്ടുവന്നതെന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.