crime

വന്‍ സ്പിരിറ്റ് വേട്ട; ആയിരം ലിറ്ററിലധികം സ്പിരിറ്റ് പിടിച്ചെടുത്തു

By webdesk14

July 17, 2023

പാലക്കാട് തേങ്കുറുശ്ശിയില്‍ വന്‍ സ്പിരിറ്റ് വേട്ട. ആയിരം ലിറ്ററിലധികം സ്പിരിറ്റ് പിടിച്ചെടുത്തു.

തേങ്കുറുശ്ശി വില്ലേജ് ഓഫീസിനടുത്ത് നിന്നാണ് സ്പിരിറ്റ് പിടികൂടിയത്. 35 ലിറ്റര്‍ വീതമുള്ള 30 കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ മൂന്നു പേര്‍ പിടിയിലായി.