ഉത്തര്‍പ്രദേശില്‍ കല്യാണ ചടങ്ങിനിടെ കൂട്ടത്തല്ല്. വിവാഹ പന്തലില്‍ സദ്യ വിളമ്പിയപ്പോള്‍ വരന്റെ അമ്മാവന് കറി കിട്ടാത്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
शादी में दूल्हे के फूफा को पनीर न परोसने का अंजाम देख लो….
यूपी के बागपत का है मामला। #Baghpat #Viralvideo #UttarPradesh pic.twitter.com/gh3nMfVKUV
— Aditya Bhardwaj (@ImAdiYogi) February 9, 2023
വരന്റെ അമ്മാവന് പനീര്‍ കിട്ടാത്തതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. വടിയും ബെല്‍റ്റും ഉപയോഗിച്ചാണ് അടിക്കുന്നത്. വിവാഹത്തില്‍ ഭൂരിഭാഗം പേര്‍ മദ്യപിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഏറെനേരം നീണ്ടുനിന്ന സംഘര്‍ഷം പൊലീസ് എത്തിയാണ് ശാന്തമാക്കിയത്.