Heat stroke symptoms; high body temperature, sweat, perspire, headache, red skin, dehydration.

kerala

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് കൂടും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

By nazmiya nazreen

March 08, 2025

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്. വയനാട്, തിരുവനന്തപുരം, ഇടുക്കി ഒഴികെയുള്ള ജില്ലകളില്‍ നാളെ വരെ യെല്ലോ അലര്‍ട്ട് ആണ്. പാലക്കാട, തൃശൂര്‍ ജില്ലകളില്‍ 38°c വരെ താപനില ഉയരും. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും ഉയരും.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നതിനിടെ , സൂര്യരശ്മികളില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോത് അപകടകരമായ നിലയിലെത്തിയെന്നും മുന്നറിയിപ്പ് ഉണ്ട്. രാവിലെ 10നും 3നും ഇടയില്‍ വെയില്‍ കൊള്ളുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിപ്പില്‍ പറയുന്നു.