kerala

പുരയിട ഭൂമിയിലെ പ്രവർത്തനം തടയാൻ വില്ലേജ് ഓഫിസർക്ക് അധികാരമില്ലെന്ന്‌ ഹൈക്കോടതി

By webdesk13

January 28, 2025

അടിസ്ഥാന നികുതി രജിസ്റ്ററില്‍ (ബി.ടി.ആര്‍) പുരയിടം എന്ന് രേഖപ്പെടുത്തിയ ഭൂമിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌റ്റോപ് മെമ്മോ നല്‍കാന്‍ വില്ലേജ് ഓഫിസര്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. നെല്‍ വയലോ തണ്ണീര്‍ത്തടമോ ആയി രജിസ്റ്റര്‍ ചെയ്ത ഭൂമിയില്‍ മാത്രമേ വില്ലേജ് ഓഫിസര്‍ക്ക് സ്‌റ്റോപ് മെമ്മോ നല്‍കാനാകൂ എന്നും ജസ്റ്റിസ് വിജു എബ്രഹാം വ്യക്തമാക്കി.

പുരയിടത്തില്‍ മണ്ണിടുന്നത് തടഞ്ഞ് ആലപ്പുഴ കീരിക്കാട് വില്ലേജ് ഓഫിസര്‍ സ്‌റ്റോപ് മെമ്മോ നല്‍കിയത് ചോദ്യംചെയ്യുന്ന ഹരജിയിലാണ് ഉത്തരവ്. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിന്റെ 12ാം വകുപ്പ് പ്രകാരമാണ് വില്ലേജ് ഓഫിസര്‍മാര്‍ക്ക് ഇതുസംബന്ധിച്ച അധികാരമുള്ളത്. ഹരജിക്കാരുടെ ഭൂമിയില്‍ വെള്ളക്കെട്ട് ഉള്ളതടക്കം സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി ഈ വാദം തള്ളി.