kerala

ഹൈക്കോടതി സ്‌റ്റേ നീട്ടിയില്ല, എ.രാജ ‘വീണ്ടും അയോഗ്യന്‍’; സുപ്രീംകോടതിയുടെ തീരുമാനം നിര്‍ണായകം

By webdesk14

April 04, 2023

ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയത് സ്റ്റേ ചെയ്യണമെന്ന ഹര്‍ജിയില്‍ എ.രാജയ്ക്ക് തിരിച്ചടി. അയോഗ്യനാക്കപ്പെട്ട ഉത്തരവിലെ തുടര്‍ നടപടികള്‍ 20 ദിവസത്തേക്കുകൂടി സ്‌റ്റേ ചെയ്യണമെന്ന രാജയുടെ ഹര്‍ജി ഹൈക്കോടതി തള്ളി.

പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്ത് മത്സരിക്കാന്‍ രാജയ്ക്ക് യോഗ്യതയില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി അദ്ദേഹത്തെ അയോഗ്യനാക്കിയത്. രാജ അവകാശപ്പെടുന്നതുപോലെ രാജ ഹിന്ദു പറയാര്‍ സമുദായഗംമല്ലെന്നും നാമനിര്‍ദേശ പത്രിക നല്‍കുമ്പോള്‍ ക്രിസ്തുമതത്തിലായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സത്യം മറച്ചുവയ്ക്കാന്‍ ബോധപൂര്‍വമായ ശ്രമമുണ്ടായി. പത്രിക റിട്ടേണിങ് ഓഫീസര്‍ തള്ളണമായിരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.