kerala

പ്രണയത്തില്‍നിന്ന് പിന്മാറിയ യുവതിയുടെ വീട് അടിച്ചുതകര്‍ത്തു; കാമുകനും സുഹൃത്തുക്കളും പിടിയില്‍

By webdesk11

October 07, 2023

പ്രണയത്തില്‍ നിന്ന് പിന്മാറിയ പകയില്‍ തിരുവല്ലയിലെ നിരണത്തെ യുവതിയുടെ വീട് അടിച്ചു തകര്‍ത്ത് സംഭവത്തില്‍ കാപ്പാ കേസ് പ്രതിയായ കാമുകനടക്കം മൂന്നുപേര്‍ പുളിക്കീഴ് പൊലീസിന്റെ പിടിയിലായി.

കാപ്പാ കേസ് പ്രതി ചങ്ങനാശ്ശേരി നാലു കോടി കൊല്ലപുരം ചെമ്മുകത്ത് വീട്ടില്‍ പ്രണവ് സുരേഷ് (22), തിരുവല്ല മുത്തൂര് പള്ളിക്കാമറ്റം വീട്ടില്‍ ജിതിന്‍ (22), തിരുവല്ല കുറ്റപ്പുഴ മാടമൊക്കെ ചെറിയപറമ്പില്‍ വീട്ടില്‍ ജിതിന്‍ (19) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി 12 മണിയോടെയായിരുന്നു ആക്രമണം. അഞ്ചുവര്‍ഷമായി യുവതി യുവാവുമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ക്രിമിനല്‍ പശ്ചാത്തലം മനസ്സിലാക്കിയതോടെ യുവതി പ്രണയത്തില്‍ നിന്ന് പിന്മാറി. തുടര്‍ന്ന് വീട്ടിലെത്തിയ പ്രണവ് വീടിന്റെ ജനലും വാതിലുമടക്കം അടിച്ച് തകര്‍ത്തു. വീട്ടിലുള്ള സഹോദരനെ അടക്കം ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് സ്ഥലത്ത് നിന്ന് പോയ പ്രതികള്‍ അരമണിക്കൂര്‍ കഴിഞ്ഞ് വീണ്ടും ഭീഷണിയുമായി എത്തി. സംഭവം അറിഞ്ഞ പൊലീസ് സ്ഥലത്തെത്തി മൂവരെയും കീഴ്‌പെടുത്തുകയായിരുന്നു.