ജമാഅത്തെ ഇസ്‌ലാമി സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന സംഘടിത സക്കാത്ത് ക്യാമ്പയിന്‍ താനൂരില്‍ ഉദ്ഘാടനം ചെയ്ത് മന്ത്രി വി. അബ്ദുറഹ്‌മാന്‍. കുറെ നാളുകളായി യു.ഡി.എഫിനെ ജമാഅത്ത് ബന്ധം ആരോപിച്ച് കടന്നാക്രമിക്കുന്നതിനിടയിലാണ് സര്‍ക്കാറിന്റെ ഭാഗമായ മന്ത്രി തന്നെ ജമാഅത്തെ ഇ സ്‌ലാമിയുടെ സംസ്ഥാന പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. സി.പി.എമ്മിന്റെ ജമാഅത്ത് വിരുദ്ധതയിലെ കാപട്യം അടയാളപ്പെടുത്തുന്ന പരിപാടിയായിരുന്നു ഇത്.