kerala

ചെറിയ പെരുന്നാൾ ഖുതുബ നിർവഹിക്കുന്നതിനിടയിൽ ഇമാം കുഴഞ്ഞു വീണു മരിച്ചു

By Akhila

March 20, 2026

ഒറ്റപ്പാലം : ചെറിയ പെരുന്നാള്‍ ഖുതുബ നിര്‍വഹിക്കുന്നതിനടിയില്‍ മസ്ജിദ് ഇമാം പള്ളിയില്‍ കുഴഞ്ഞു വീണു മരിച്ചു. ഒറ്റപ്പാലം തൃക്കട്ടിരിക്കടുത്ത ആറ്റാശ്ശേരിയിലെ ഇസ്ലാമിക്കു സര്‍വീസ് സൊസൈറ്റി ജുമാമസ്ജിദ് ഇമാം മൗലവി അബ്ദുല്‍ ഷുക്കൂര്‍ ഖാസിമി (54) യാണ് മരണപ്പെട്ടത്. ചെറിയ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചു ഖുതുബ പ്രസംഗം നിര്‍വഹിച്ചു കൊണ്ടിരിക്കെയാണ് ഹൃദയാഘാതമുണ്ടായത്.

ആനുകാലിക സംഭവവികാസങ്ങളെ പറ്റിയും, സമുദായഐക്യത്തിന്റെ ആവശ്യകതയെ പറ്റിയും, സാഹോദര്യ സ്‌നേഹത്തെപറ്റിയും വികാരഭരിതനായി ഖുതുബ പ്രസംഗം നടത്തികൊണ്ടിരിക്കെയാണ് മൗലവി അബ്ദുല്‍ ഷുക്കൂര്‍ ഖാസിമി കുഴഞ്ഞു വീണത്. പള്ളിയിലുള്ളവര്‍ പ്രഥമ ശുശ്രുഷ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. ഉജ്ജ്വലനായ വാഗ്മിയും, പ്രഗത്ഭ പണ്ഡിതനുമായ മൗലവി അബ്ദുള്‍ ഷുക്കൂര്‍ ഖാസിമി തൊടുപുഴ സ്വദേശിയാണ്. ഭാര്യയും, ഒരു മകനുമുണ്ട്. മയ്യത്ത് ആംബുലന്‍സു വഴി സ്വദേശത്തേക്ക് കൊണ്ടു പോയി.

സര്‍വ്വശക്തനായ നാഥന്‍ പരേതന്റെ പാപങ്ങള്‍ പൊറുത്തു കൊടുക്കട്ടെ. കബറിടം സ്വര്‍ഗീയ പൂന്തോപ്പാക്കി കൊടുക്കട്ടെ. മഗ്ഫിറത്തും, മര്‍ഹമത്തും നല്‍കട്ടെ. കുടുംബത്തിനു ക്ഷമയും, സമാധാനവും നല്‍കട്ടെ (ആമീന്‍ )യെന്നു പ്രാര്‍ത്ഥിക്കുന്നു.