More

ഇന്ന് ജുമുഅക്കിടെ മക്ക ഹറം ഇമാം തളര്‍ന്നുവീണു

By webdesk14

August 11, 2023

മക്കാ ഹറമിലെ ഇമാം വെള്ളിയാഴ്ച നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്നതിനിടെ തളര്‍ന്നു വീണു. ഇന്ന് ജുമുഅ ഖുതുബ നിര്‍വഹിച്ച ശൈഖ് മാഹിര്‍ അല്‍ മുഅൈഖ്‌ലിയാണ് കുഴഞ്ഞു വീണത്. ജുമുഅ ഖുതുബ പൂര്‍ത്തിയായി നമസ്‌കാരത്തിന് പ്രവേശിച്ച് ഫാതിഹ സുറത്ത് പാരായണം ചെയ്യുന്നതിനിടെ ഇമാം തളര്‍ന്ന് വീഴുകയായിരുന്നു.

ഖുതുബ കഴിഞ്ഞ് നമസ്‌കാരം തുടങ്ങി ഫാതിഹ ഓതുന്നതിനിടെ തളര്‍ച്ച അനുഭവപ്പെടുകയായിരുന്നു. ഇതോടെ ഇദ്ദേഹത്തിന് പൂര്‍ത്തിയാക്കാനായില്ല. തുടര്‍ന്ന് ഇരു ഹറം കാര്യാലയ മേധാവിയായ ഡോ. അബ്ദുറഹ്മാന്‍ അല്‍ സുദൈസാണ് നമസ്‌കാരം പൂര്‍ത്തിയാക്കിയത്. കുഴഞ്ഞു വീണ ശൈഖ് മാഹിറിനെ വൈദ്യപരിശോധനക്കായി കൊണ്ടുപോയി.