kerala

സിദ്ധാര്‍ഥ് ജീവനൊടുക്കിയ സംഭവം; പ്രതികളുടെ തുടര്‍പഠനം തടഞ്ഞ സര്‍വകലാശാല നടപടി ശരിവെച്ച് ഹൈക്കോടതി

By nazmiya nazreen

May 28, 2025

വയനാട്ടിലെ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിങ്ങിനിരയായി വിദ്യാര്‍ഥി സിദ്ധാര്‍ഥ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍വകലാശാല നടപടി ശരിവെച്ച് ഹൈക്കോടതി. പ്രതികളുടെ തുടര്‍പഠനം സര്‍വകലാശാല തടഞ്ഞിരുന്നു. സിദ്ധാര്‍ഥന്റെ അമ്മ എംആര്‍ ഷീബയുടെ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

പ്രതികളായ 19 വിദ്യാര്‍ഥികളെയാണ് സര്‍വകലാശാല പുറത്താക്കുകയും, അടുത്ത മൂന്നു വര്‍ഷത്തേക്ക് മറ്റൊരു സര്‍വകലാശാലയിലോ ക്യാമ്പസിലോ പഠനത്തിനുള്ള സൗകര്യമൊരുക്കരുതെന്നും ആന്റി റാഗിങ് കമ്മറ്റി നല്‍കിയ അടിയന്തിര റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.

2024 ഫെബ്രുവരി 18നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ സിദ്ധാര്‍ഥനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.