crime

ഫുട്‌ബോൾ മത്സരത്തിനിടെ വിദേശതാരത്തെ മർദിച്ച സംഭവം; 15 പേർക്കെതിരെ കേസെടുത്തു

By webdesk14

March 14, 2024

മലപ്പുറം അരീക്കോട് ഫുട്‌ബോൾ മത്സരത്തിനിടെ ഐവറി കോസ്റ്റ് താരം ആക്രമിക്കപ്പെട്ട സംഭവത്തിൽ 15 പേർക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 15 പേർക്കെതിരെയാണ് കേസ്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്.

ആയുധമുപയോഗിച്ച് മുറിവേൽപ്പിക്കുക, വധശ്രമം, ആക്രമിച്ച് പരുക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. ഞായറാഴ്ച നടന്ന ഫുട്‌ബോൾ മത്സരത്തിനിടെയാണ് ഹസൻ ജൂനിയർ എന്ന താരത്തെ കാണികൾ സംഘം ചേർന്ന് മർദിച്ചത്.

ആക്രമണ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങൾ സഹിതം ഹസൻ ജൂനിയർ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു.