kerala

ലഹരി ഉപയോഗതിനിടെ മരിച്ച യുവാവിനെ കുഴിച്ചിട്ട സംഭവം; പ്രതികളെ റിമാന്‍ഡ് ചെയ്തു

By webdesk18

August 26, 2025

കോഴിക്കോട് ലഹരി ഉപയോഗതിനിടെ മരിച്ച യുവാവിനെ കുഴിച്ചിട്ട സംഭവത്തില്‍ പിടിയിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതികളെ വിട്ട് കിട്ടുന്നതിനായി പൊലിസ് നല്‍കിയ കസ്റ്റഡി അപേക്ഷ കൊയിലാണ്ടി മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കസ്റ്റഡിയില്‍ ലഭിച്ചാലുടന്‍ മൃതദേഹം കണ്ടെടുക്കാനടക്കം നടപടികള്‍ തുടങ്ങുമെന്ന് പൊലിസ് അറിയിച്ചു.

2019ല്‍ ആണ് കേസിനാസ്പദമായ സംഭവം. വെസ്റ്റ് ഹില്‍ ചുങ്കം സ്വദേശിയായ വിജിലാണ് ലഹരി ഉപയോഗതിനിടെ മരിച്ചത്. സംഭവത്തില്‍ സുഹൃത്തുക്കളായ എരഞ്ഞിപ്പാലം സ്വദേശി നിഖില്‍, വേങ്ങേരി സ്വദേശി ദീപേഷ് എന്നിവരാണ് എലത്തൂര്‍ പൊലിസിന്റെ പിടിയിലായത്.

സുഹൃത്തുക്കളായ നാല് പേര്‍ ചേര്‍ന്ന് ലഹരി ഉപയോഗിക്കുന്നതിനിടെ അമിത അളവിലുള്ള ലഹരി ഉപയോഗത്തെ തുടര്‍ന്ന് വിിജില്‍ മരിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റ് മൂന്നു പേര്‍ ചേര്‍ന്ന് മൃഹദേഹം കുഴിച്ചിട്ടു. കേസില്‍ പൂവാട്ട്പറമ്പ സ്വദേശി രഞ്ജിത്തിനെയാണ് ഇനി പിടികൂടാനുള്ളത്.