crime

കാട്ടുപോത്തുകളെ കൊന്ന് ഇറച്ചി കടത്തിയ സംഭവം; ആറംഗ സംഘം പിടിയില്‍

By webdesk13

May 06, 2023

മൂന്നാര്‍: കുണ്ടളയില്‍ 1മാസം മുമ്പ് രണ്ട് കാട്ടുപോത്തുകളെ വെടിവെച്ച് കൊന്ന് ഇറച്ചി കടത്തിയ കേസില്‍ ആറംഗസംഘത്തെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. മുരിക്കാശ്ശേരി സ്വദേശി തെക്കേകൈതക്കല്‍ ഡിനില്‍ സെബാസ്റ്റ്യന്‍ (34), കൂമ്പന്‍പാറ സ്വദേശി എം.ബി സലിം, ആനച്ചാല്‍ ശല്യാംപാറ സ്വദേശി സി.എം മുനീര്‍(33), കുണ്ടള സാന്‍ഡോസ് കോളനിവാസികളായ പി. ശിവം (26), കെ. രഘു(28), എം. കുമാര്‍ (26) എന്നിവരാണ് പിടിയിലായത്.

മാര്‍ച്ച് 17ന് പുലര്‍ച്ചെ കുണ്ടളക്ക് സമീപം ചെണ്ടുവരൈ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് നിന്നാണ് ഇവര്‍ 600 കിലോവീതം തൂക്കം വരുന്ന രണ്ട് കാട്ടുപോത്തുകളെ വെടിവെച്ച് കൊന്ന് രണ്ട് വാഹനത്തിലായി ഇറച്ചി കടത്തിയത്.