crime

ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം അടിച്ചു തകര്‍ത്ത സംഭവം; സി.ഐ.ടി.യു ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

By webdesk13

August 17, 2023

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം അടിച്ചു തകര്‍ത്ത സംഭവത്തില്‍ സിഐടിയു പൊന്‍വിള ബ്രാഞ്ച് സെക്രട്ടറി ഡി ഷൈജു അറസ്റ്റില്‍. നെയ്യാറ്റികരയിലാണ് സംഭവം. പൊന്‍വിളയില്‍ ഇന്നലെ ഉദ്ഘാടനം ചെയ്ത സ്തൂപത്തിന് നേരെയാണ് രാത്രി 8 മണിയോടെ ആക്രമണമുണ്ടായത്.

സംഭവത്തില്‍ പാറശാല പൊലീസ് ആണ് കേസെടുത്തത്. പൊന്‍വിള കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസുമാണ് സ്തൂപം സ്ഥാപിച്ചിരുന്നത്. ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

മണ്‍മറഞ്ഞിട്ടും ഉമ്മന്‍ചാണ്ടിയോടുള്ള ജനസ്നേഹം അസ്വസ്ഥതപ്പെടുത്തുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസും ആരോപിച്ചു. സ്തൂപം തകര്‍ത്തതിന് പിന്നാലെ കോണ്‍ഗ്രസുകാര്‍ സ്ഥലത്ത് പ്രതിഷേധിച്ചിരുന്നു.