india

ബെം​ഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന സംഭവം; 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

By webdesk14

October 24, 2024

ബെം​ഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ സംഭവത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ ചികിത്സാ ചിലവ് സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംഭവസ്ഥലത്ത് സന്ദർശനം നടത്തിയതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം.

സംസ്ഥാനത്തെ അനധികൃത നിർമാണങ്ങൾ തടയാൻ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തകർന്ന കെട്ടിടം അനധികൃതമായി നിർമിക്കപ്പെട്ടതാണെന്നും മഴ കാരണമല്ല തകർന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംഭവത്തിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച ബിജെപിയേയും അദ്ദേഹം വിമർശിച്ചു.

മഴയും അതുമൂലമുള്ള പ്രതിസന്ധികളും ബിജെപി സർക്കാർ ഭരിച്ചിരുന്ന സമയത്തും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.