crime

ഭർതൃവീട്ടിൽ യുവതി മരിച്ച സംഭവം: ഭർത്താവ് അറസ്റ്റിൽ

By webdesk14

December 28, 2023

കാസര്‍കോട്: ബേഡകത്ത് ഭര്‍തൃ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അസ്‌കര്‍ അറസ്റ്റില്‍. ഗാര്‍ഹിക പീഡന വകുപ്പ് ചുമത്തിയാണ് അസ്‌കറിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. സ്ത്രീധനത്തിന്റെ പേരില്‍ അസ്‌കര്‍ പീഡിപ്പിച്ചിരുന്നുവെന്നായിരുന്നു മരിച്ച മുര്‍സീനയുടെ കുടുംബത്തിന്റെ പരാതി.

2020 ലായിരുന്ന് അസ്കറുമായുള്ള മുർസീനയുടെ വിവാഹം. ഇവർക്ക് രണ്ട് വയസ്സുള്ള മകളുമുണ്ട്. കിടപ്പുമുറിയിൽ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് മുര്‍സീനയുടെ മൃതദേഹം കണ്ടെത്തിയത്.