kerala

യുവാവ് അനിയനെ വെട്ടിയ സംഭവം: അയല്‍വാസിയെ ചീത്തപറഞ്ഞപ്പോള്‍ തടയാന്‍ ശ്രമിച്ചതിന്റെ പകോപനം

By webdesk17

March 04, 2025

കോഴിക്കോട് താമരശ്ശേരിക്ക് സമീപം ചമലില്‍ ജ്യേഷ്ഠന്‍ അനുജനെ വെട്ടിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അയല്‍വാസിയായ സ്ത്രീയെ ചീത്ത പറഞ്ഞത് തടയാന്‍ ശ്രമിച്ചതിന്റെ ദേഷ്യത്തിലാണ് വെട്ടിയതെന്ന് എഫ്‌ഐആര്‍. രണ്ടാമത്തെ വെട്ടില്‍ അനിയന്‍ ഒഴിഞ്ഞുമാറിയതിനാല്‍ ജീവന്‍ രക്ഷിക്കാനായെന്നും എഫ്‌ഐആറില്‍ പറയുന്നു.

തിങ്കളാഴ്ച വൈകിട്ടാണ് ചമല്‍ അംബേദ്കര്‍ നഗറില്‍ താമസിക്കുന്ന അഭിനന്ദിനാണ് വെട്ടേറ്റത്. ഇതിനു പിന്നാലെ സഹോദരന്‍ അര്‍ജുനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. . ചമല്‍ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്ത് വീട്ടില്‍ എത്തിയാണ് അര്‍ജുന്‍ അനുജനെ ആക്രമിച്ചത്. വീട്ടുകാര്‍ പിടിച്ചുവെച്ചതിനെ തുടര്‍ന്നാണ് അഭിനന്ദിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചത്.

അഭിനന്ദിന്റെ നില ഗുരുതരമല്ല. അര്‍ജുന്‍ ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു.