india

രാജസ്ഥാനില്‍ ഭാര്യയെ കൊലപ്പെടുത്തിയ സംഭവം; ബിജെപി നേതാവും കാമുകിയും അറസ്റ്റില്‍

By webdesk18

August 17, 2025

രാജസ്ഥാനില്‍ ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ബിജെപി നേതാവും കാമുകിയും അറസ്റ്റില്‍. അജ്മീറില്‍ ഈമാസം 10 നാണ് കൊലപാതകം നടന്നത്. കേസില്‍ രോഹിത് സൈനി,റിതു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

സഞ്ജു സൈനിയെന്ന തന്റെ ഭാര്യയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്നും അജ്ഞാതരായ കവര്‍ച്ചക്കാര്‍ ഭാര്യയെ കൊലപ്പെടുത്തി വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നുകളഞ്ഞെന്നുമായിരുന്നു ഭര്‍ത്താവ് രോഹിത് സൈനി ആദ്യം അവകാശപ്പെട്ടിരുന്നത്. എന്നാല്‍ രോഹിത്തിന്റെ മൊഴികളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയ പൊലീസ് രോഹിത്തിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് താനാണ് കൊലപാതകം നടത്തിയതെന്ന് സമ്മതിച്ചത്.

കാമുകിയായ റിതുവിന്റെ നിര്‍ബന്ധപ്രകാരമാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് രോഹിത് പൊലീസിന് നല്‍കിയ മൊഴി. പ്രതികളായ രോഹിത്തും റിതുവും വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സ്വന്തം വീട്ടില്‍ വെച്ച് തന്നെയാണ് രോഹിത് ഭാര്യ സഞ്ജുവിനെ കൊലപ്പെടുത്തിയത്. മുഖ്യ പ്രതിയായ രോഹിത് സൈനിയെയും കാമുകി റിതുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.