kerala

പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ 9 പേര്‍ പീഡിപ്പിച്ച സംഭവം; മന്ത്രവാദി അറസ്റ്റില്‍

By webdesk18

January 26, 2025

പത്തനംതിട്ടയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ 9 പേര്‍ പീഡിപ്പിച്ച സംഭവത്തില്‍ മന്ത്രവാദി അറസ്റ്റില്‍. ആദിക്കാട്ടുകുളങ്ങര സ്വദേശി ബദര്‍ സമനാണ് പിടിയിലായത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ പഠനത്തില്‍ ശ്രദ്ധയില്ലെന്ന് പറഞ്ഞ് മാതാപിതാക്കളാണ് പെണ്‍കുട്ടിയെ ഇയാളുടെ അടുത്ത് എത്തിച്ചത്. മാതാപിതാക്കളെ മുറിക്കു പുറത്തു നിര്‍ത്തി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

നൂറനാട് പൊലീസാണ് പ്രതിയെ പിടികൂടിയത്. കേസില്‍ നാല് പേര്‍ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. സ്‌കൂളില്‍ ശിശുക്ഷേമ സമിതി നടത്തിയ കൗണ്‍സിലിംഗിനിടെയാണ് പീഡനവിവരം പുറത്തുവന്നത്. ബന്ധുക്കളും സുഹൃത്തുക്കളും സഹപാഠികളും പീഡനത്തിന് ഇരയാക്കിയതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.