kerala

ബാലചന്ദ്ര മേനോനെ ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ച സംഭവം; അഭിഭാഷകന്‍ പിടിയില്‍

By webdesk18

August 07, 2025

നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുകയും ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിക്കുകയും ചെയ്ത അഭിഭാഷകന്‍ പിടിയില്‍. കൊല്ലം കുണ്ടറ സ്വദേശി സംഗീത് ലൂയിസാണ് (46) പിടിയിലായത്. ഈ കേസിലെ ഒന്നാംപ്രതി നടി മിനു മുനീറിനെ സൈബര്‍ ക്രൈം പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.നിരവധി കേസുകളില്‍ പ്രതിയായ സംഗീതിനെ ദിവസങ്ങളായി നിരീക്ഷിച്ച് വരികയായിരുന്നു.

കൊച്ചി സിറ്റി സൈബര്‍ പൊലീസ് ഇന്ന് പുലര്‍ച്ചെയാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. 2023ല്‍ കുണ്ടറ പൊലീസ് കാപ്പ പ്രകാരം ഇയാളെ റൗഡിയായി പ്രഖ്യാപിച്ച് കരുതല്‍തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു.