kerala

കോഴിക്കോട് പൊലീസുകാരെ പ്രതിയും മാതാവും ചേര്‍ന്ന് വെട്ടിപരിക്കേല്‍പ്പിച്ചു

By webdesk18

April 10, 2025

കോഴിക്കോട് കാരശേരിയില്‍ പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാര്‍ക്ക് വെട്ടേറ്റു. പ്രതിയുടെ വീട്ടില്‍ വെച്ച് വയനാട് എസ്പി യുടെ സ്‌ക്വാഡ് അംഗങ്ങളായ ശാലു,നൗഫല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്.

പ്രതിയായ കാരശേരി വലിയപറമ്പ് സദേശി അര്‍ഷാദും, മാതാവുമാണ് പൊലീസുകാരെ ആക്രമിച്ചത്. വയനാട് കല്പറ്റയില്‍ നിന്നും കാര്‍ മോഷണം പോയ കേസിലെ പ്രതിയാണ് അര്‍ഷാദ്. കൈക്ക് വെട്ടേറ്റ പൊലീസുകാരെ മുക്കം കെഎംസിടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.