Connect with us

kerala

ഇടത് സർക്കാർ കേരളത്തിന്റെ നട്ടെല്ല് തകർത്തു: വി.ഡി. സതീശൻ

Published

on

വൈക്കം: പത്തു വർഷം കൊണ്ട് കേരളത്തിന് ആറു ലക്ഷം കോടി രൂപയുടെ ബാധ്യതയാണ് എൽ.ഡി.എഫ് സർക്കാർ വരുത്തി വെച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എൽ.ഡി.എഫ് സമ്മേളന വേദികളിൽ ഉയർന്നു കേൾക്കുന്നത് വർഗീയ പരാമർശങ്ങളാണെങ്കിൽ യു.ഡി.എഫിന്‍റെ പുതുയുഗയാത്ര വേദികളിൽ ഉയരുന്നത് മതസൗഹാർദ്ദത്തിന്‍റെ വാർത്തകളാണെന്നും ആര് വർഗീയത പറഞ്ഞാലും യു.ഡി.എഫ് ശക്തമായി എതിർത്ത് തോല്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വൈക്കത്ത് പുതുയുഗയാത്ര കോട്ടയം ജില്ല പര്യടനത്തിന്‍റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ധൂർത്തടിക്കുന്ന പണത്തിന്‍റെ ഒരു ഭാഗം സിവിൽ സപ്ലൈസ് വകുപ്പിന് നൽകിയിരുന്നെങ്കിൽ സാധാരണക്കാർക്ക് സൈപ്ലകോ വഴി നിത്യോപയോഗ സാധനങ്ങളെങ്കിലും ലഭിക്കുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ സത്യഗ്രഹ സമരഭൂമിയായെ വൈക്കത്ത് പുതുയുഗ യാത്രക്ക് ഗംഭീര വരവേൽപ്പാണു നൽകിയത്. പൊള്ളുന്ന വെയിലിനെ അവഗണിച്ച് എത്തിയ സാധാരണ ജനങ്ങളും യൂത്ത് കോൺഗ്രസ് പ്രവർത്തകരും ജാഥയ്ക്ക് ഊഷ്മള സ്വീകരണമാണ് നൽകിയത്.

യു.ഡി.എഫ് വൈക്കം നിയോജക മണ്ഡലം ചെയർമാൻ പോൾസൺ ജോസഫിന്‍റെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളം എൻ. കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. നടൻ രമേഷ് പിഷാരടി, ഫ്രാൻസിസ് ജോർജ് എം പി, വി.കെ. ശ്രീകണ്ഠൻ എം പി, ഇ.ജെ. ആഗസ്തി, കെ.സി. ജോസഫ്, ജോസഫ് വാഴയ്ക്കൻ, പി.എ സലിം, ഷാനിമോൾ ഉസ്മാൻ, നാട്ടകം സുരേഷ്, ടോമി കല്ലാനി, പി.ആർ സോന, അസീസ് ബഡായി, തമ്പി ചന്ദ്രൻ, ഫിൽസൺ മാത്യൂസ്, പി.ഡി. ഉണ്ണി, എം.കെ. ഷിബു, ജയ്സൺ ജോസഫ്, സുരേഷ് ബാബു, ബി. അനിൽകുമാർ, ശരത്ചന്ദ്രപ്രസാദ്, മോഹൻ ഡി. ബാബു, കെ.കെ. മോഹനൻ, ഗോപകുമാർ, അബ്ദുൾ സലാം റാവുത്തർ, സുബൈർ പുളിം തുരുത്ത്, വിജയമ്മ ബാബു, അഖിൽ കുര്യൻ, സീതു ശശിധരൻ,ഷീജ ഹരിദാസ്, കുമാരി കരുണാകരൻ, തുടങ്ങിയവർ സംസാരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സിസിടിവിയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കെഎസ് യു പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളില്ല; വ്യക്തമാക്കി ആര്‍പിഎഫ്

കേസുമായി ബന്ധപ്പെട്ട് റെയില്‍വേ പൊലീസ് ആര്‍പിഎഫിനോട് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

Published

on

By

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ക്യാമറകളില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കെഎസ് യു പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളില്ല  എന്ന് ആര്‍പിഎഫ്. ക്യാമറകള്‍ എല്ലാം പരിശോധിച്ച ശേഷമാണ് ആര്‍പിഎഫ് ഇക്കാര്യം വ്യക്തമാക്കിയത്. കേസുമായി ബന്ധപ്പെട്ട് റെയില്‍വേ പൊലീസ് ആര്‍പിഎഫിനോട് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങള്‍ ഇല്ല എന്ന് വ്യക്തമായത്.

 

Continue Reading

kerala

ആരോഗ്യമന്ത്രിയുടെ അപഹാസ്യ ആക്രമണ കഥ ഡാറ്റാ ചോർച്ചയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ: രമേശ് ചെന്നിത്തല

Published

on

തിരുവനന്തപുരം: കെ.എസ്‌.യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രകടനത്തിനിടയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ആക്രമിക്കപ്പെട്ടുവെന്ന കെട്ടുകഥ ഡാറ്റാ ചോർച്ചയിൽ നിന്നും സർക്കാരിനെ രക്ഷിക്കാനുള്ള അടവ് നയമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഒപ്പം തുടർച്ചയായി പരാജയപ്പെടുന്ന ആരോഗ്യ വകുപ്പിന്റെ പ്രതിസന്ധികൾ തെരഞ്ഞെടുപ്പ് കാലത്ത് മൂടിവെക്കാനുള്ള ശ്രമം കൂടിയാണ്.

കെ.എസ്‌.യു പ്രവർത്തകരുടെ കരിങ്കൊടി വീശലിൽ ആർക്കും പരിക്ക് ഉണ്ടായിട്ടില്ല. സമാധാനപരമായ പ്രതിഷേധം മാത്രമായിരുന്നു നടന്നത്. ചാനൽ ദൃശ്യങ്ങൾ പരിശോധിച്ചാൽ എല്ലാവർക്കും കാര്യങ്ങൾ വ്യക്തമാകും. കേരളത്തിലെ ശാന്തമായ രാഷ്ട്രീയ അന്തരീക്ഷം കലാപകലുഷിതമാക്കാനാണ് ആരോഗ്യമന്ത്രിയുടെ അപഹാസ്യ നാടകം സഹായിക്കുക.

ആരോഗ്യ മന്ത്രി ആക്രമിക്കപ്പെട്ടുവെന്ന കഥയിറക്കുന്നത് നിലവിലെ നീറുന്ന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള അടവ് മാത്രമാണ് ‘. ഇതിൻറെ പേരിൽ സംസ്ഥാനവ്യാപകമായി ആക്രമണം അഴിച്ചുവിടാനാണ് ഉദ്ദേശമെങ്കിൽ ശക്തമായ തിരിച്ചടി ഉണ്ടാകും.

അക്രമം നോക്കിനിൽക്കുന്ന പൊലീസ് മറുപടി പറയേണ്ടിവരും. ഈ ആക്രമണ കഥയെ പരിചയയാക്കി ഡേറ്റ ചോർച്ച വിഷയത്തിൽ നിന്ന് സർക്കാരിന് രക്ഷപെടാൻ ആവില്ല – ചെന്നിത്തല പറഞ്ഞു. ഇിതിനെ മറയാക്കി കൊണ്ട് കണ്ണൂർ ഡി.സി.സി ഓഫീസിന് നേരെ നടന്ന ആക്രമണത്തിൽ ശക്തമായരീതിയിൽ പ്രതിഷേധിക്കുന്നു.

Continue Reading

kerala

‘യാരമ്മ നീങ്കെ, മോണോ ആക്ട് കൈമോശം വരാതെ സൂക്ഷിക്കുന്നു’; ആരോഗ്യമന്ത്രിക്കെതിരെ ഒ ജെ ജനീഷ്

Published

on

തൃശൂര്‍: വിദ്യാര്‍ത്ഥി കാലഘട്ടത്തില്‍ സ്വായത്തമാക്കിയ അഭിനയ കല ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇപ്പോഴും കൈമോശം വരാതെ സൂക്ഷിക്കുന്നുണ്ടെന്ന് കണ്ണൂരില്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ കെഎസ്‌യു പ്രതിഷേധത്തിന് നേരെയുള്ള പ്രകടനം കണ്ടാല്‍ മനസിലാക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ ജെ ജനീഷ്. പ്രതിഷേധക്കാരെ കാണുമ്പോള്‍ മന്ത്രി വിക്രം സിനിമയിലെ അന്യനെ പോലെയാണ് പെരുമാറുന്നതെന്നും ജനീഷ് പറഞ്ഞു.

പ്രതിഷേധക്കാര്‍ പോയി കഴിഞ്ഞാല്‍ അമ്പിയെപോലെ തരം മാറി അഭിനയിക്കാനും വളരെ പെട്ടെന്ന് അവര്‍ക്ക് സാധിക്കുന്നുണ്ട്. കെഎസ്‌യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ തൊട്ടടുത്തേക്ക് പോലും എത്താന്‍ സാധിക്കാതെ പൊലീസ് തടയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്തിനാടാ നിന്റെയൊക്കെ പ്രതിഷേധം എന്നാണ് ദൃശ്യങ്ങളില്‍ മന്ത്രി കെഎസ്യു പ്രവര്‍ത്തകരോട് വിളിച്ച് ചോദിക്കുന്നത്. അല്‍പം പോലും പക്വതയും പാകതയും ഇല്ലാത്ത രീതിയിലാണ് ഒരു പ്രതിഷേധം ഉണ്ടാകുമ്പോള്‍ ജനാധിപത്യസമൂഹത്തിനകത്തൊരു പ്രതിഷേധത്തിനോട് എങ്ങനെ പെരുമാറണം എന്നതുപോലും മനസിലാക്കാത്ത രീതിയിലാണ് മന്ത്രി പെരുമാറുന്നത്.

വനിത പൊലീസ് ഉദ്യോഗസ്ഥ മന്ത്രിയെ തടഞ്ഞ് നിര്‍ത്തുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. മന്ത്രിയുടെ കയ്യിലെ മുറിവ് സമരത്തിന് മുന്‍പും മണിക്കൂറുകള്‍ക്ക് മുന്‍പും പങ്കെടുത്ത പരിപാടികളിലെ ഫോട്ടോകളില്‍ കാണാനുണ്ട്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രിയും മോഹന്‍ലാലും തകര്‍ത്ത് അഭിനയിച്ച ഇരുവറില്‍ മലയാളത്തിന്റെ വിസ്മയ നടനായ മോഹന്‍ ലാലിനെ മുഖ്യമന്ത്രി അഭിനയിച്ച് തോല്‍പ്പിക്കുന്നത് കാണാന്‍ സാധിച്ചിരുന്നു. എന്നാല്‍ അതേ മുഖ്യമന്ത്രിയെ ഇന്ന് ആരോഗ്യമന്ത്രി തെരുവില്‍ ഒരു സംഘര്‍ഷ സ്ഥലത്ത് പോലും അഭിനയിച്ച് തോല്‍പ്പിക്കുന്നത് അതിശയമുളവാക്കുന്ന അഭിനയസിദ്ധിയുടെ ഉടമയാണ് ആരോഗ്യമന്ത്രിയെന്ന് തെളിയിക്കുന്നു. ഇവരുടെ അഭിനയം കാണുമ്പോള്‍ കേരള ജനത പകച്ച് നിന്ന് ചോദിക്കുകയാണ്. യാരമ്മ നീങ്കെ. പ്രതിഷേധക്കാരെ കയ്യേറ്റം ചെയ്യുമെന്ന മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രസ്താവന സംബന്ധിച്ച് ശിവന്‍കുട്ടി ഗുണ്ടയല്ല മന്ത്രിയാണ് എന്ന് ഓര്‍മ്മിപ്പിക്കാന്‍ ഒരു പ്രത്യേക സ്റ്റാഫിനെ കൂടി അദ്ദേഹത്തിന്റെ വകുപ്പില്‍ വെയ്‌ക്കേണ്ടതുണ്ട് എന്നാണ് പറയാനുള്ളത്. യൂത്ത് കോണ്‍ഗ്രസിനെയും കെഎസ്യുവിനേയും നേരിടുമെന്ന് വെല്ലുവിളിക്കുന്ന വസീഫ് അല്‍പമെങ്കിലും ആര്‍ജ്ജവമുണ്ടെങ്കില്‍ ആരോഗ്യമന്ത്രിക്ക് നേരെയാണ് സമരം നടത്തേണ്ടത്.

മന്ത്രിയുടെ അഭിനയത്തില്‍ വേദനിക്കുന്ന ഇവര്‍ക്ക് എന്തുകൊണ്ട് കൈമുറിച്ചു മാറ്റേണ്ടിവന്ന വിനോദിനിയുടേയും കണ്ണ് ചൂഴ്ന്ന് എടുക്കപ്പെടേണ്ടി വന്ന സനൂപിന്റേയും വേദനകളെ കാണാന്‍ സാധിക്കുന്നില്ല. അത്തരത്തില്‍ ഇരയാക്കപ്പെട്ട കുടുംബങ്ങളുടെ പ്രാര്‍ത്ഥനകള്‍ ഉള്ളിടത്തോളം കാലം കെഎസ്യുവിന്റേയും യൂത്ത് കോണ്‍ഗ്രസിന്റേയും സമരങ്ങളെ ആര് വിചാരിച്ചാലും തടഞ്ഞ് നിര്‍ത്താനും സാധിക്കില്ലെന്നും സമരങ്ങള്‍ ശക്തമായി തന്നെ മുന്നോട്ട് പോകുമെന്നും ഒ ജെ ജനീഷ് വ്യക്തമാക്കി.

Continue Reading

Trending