നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുസർക്കാരിന് ഷോക്ക് ട്രീറ്റ്‌മെന്റ് നൽകി യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ ജയിപ്പിക്കണമെന്ന് സാംസ്‌കാരിക നായകരുടെ സംയുക്ത പ്രസ്താവന. ചില ബുദ്ധിജീവികൾ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. കേരളത്തിലെ എഴുത്തുകാരെ പ്രതിനിധാനം ചെയ്യാൻ അവർക്ക് അവകാശമില്ല. ചലച്ചിത്രപ്രവർത്തകനും സാംസ്‌കാരികപ്രവർത്തകനുമായ ആര്യാടൻ ഷൗക്കത്തിന്റെ വ്യക്തിത്വം മറച്ചുവെക്കാനാണ് ശ്രമമെന്നും അവർ ആരോപിച്ചു.
യു.കെ. കുമാരൻ, ഡോ. എം.ആർ. തമ്പാൻ, ഡോ. പി.വി. കൃഷ്ണൻനായർ, എം.പി. സുരേന്ദ്രൻ, ഡോ. അജിതൻ മേനോത്ത്, ഡോ. ടി.എസ്. ജോയി, ഡോ. നെടുമുടി ഹരികുമാർ, വിളക്കുടി രാജേന്ദ്രൻ, ശ്രീവത്സൻ നമ്പൂതിരി, സുദർശൻ കാർത്തികപ്പറമ്പിൽ, എ. സേതുമാധവൻ എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടുള്ളത്.