kerala

എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമിയുമായി പാരമ്പര്യ ബന്ധം ഉള്ളത് ഇടതുപക്ഷത്തിന്; പി കെ കുഞ്ഞാലിക്കുട്ടി

By webdesk13

November 25, 2024

എസ.ഡി.പി.ഐ, ജമാഅത്തെ ഇസ്‌ലാമിയുമായി ആരോപണം ഉന്നയിക്കുമ്പോള്‍ ഇടതുപക്ഷം അവരുടെ അവസ്ഥ ആലോചിക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ലീഗിനെതിരെ വിമര്‍ശനം ഇല്ലെങ്കിലെ അത്ഭുതം ഉണ്ടാകൂ. വര്‍ഗീയതയോട് ഒരിക്കലും ലീഗ് സന്ധി ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് വന്ന കണക്ക് പ്രകാരം പലയിടത്തും എല്‍ഡിഎഫ് മൂന്നാം സ്ഥാനത്താണ്. എന്നാല്‍ വയനാട്ടിലും, പാലക്കാടും യുഡിഎഫിന് ലഭിച്ചത് വലിയ ഭൂരിപക്ഷവും. ഈ വിജയത്തില്‍ ലീഗിനും പാണക്കാട് തങ്ങള്‍ക്കും ഉള്ള പങ്ക് വലുതാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ചോര്‍ച്ച ഉണ്ടാകുന്നത് എല്‍ഡിഎഫിനാണ്. കാര്‍ഡ് മാറ്റി കളിക്കുമ്പോള്‍ ഉണ്ടാക്കുന്ന ഫലം അവര്‍ ചിന്തിക്കുന്നില്ല. മന്ത്രി മണ്ഡലത്തിലെ പല ബൂത്തുകളിലും എല്‍ഡിഎഫ് ബിജെപിക്കും പിന്നില്‍ ആണെന്ന് പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് ഇടതുപക്ഷത്തിന്റേതാണ് ഭരണവിരുദ്ധ വികാരം ഇല്ലെന്ന് ചേലക്കരയുടെ അടിസ്ഥാനത്തില്‍ മാത്രം പറയാനാകില്ല. ഭൂരിപക്ഷത്തിന് വലിയ കുറവുണ്ടായിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മുനമ്പം വിഷയം പരിഹരിക്കാതെ നീണ്ടു പോയാല്‍ അതിന്റെ ഗുണം കിട്ടുക ഇടതുപക്ഷത്തിന് ആയിരിക്കില്ല, അത് ചിലപ്പോള്‍ സ്പര്‍ധയ്ക്ക് ഇടയാക്കുമെന്നും പികെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.