kerala

കത്ത് വിവാദം; പ്രതിഷേധിച്ച ഒമ്പത് കൗണ്‍സിലര്‍മാര്‍ക്ക് സസ്പെന്‍ഷന്‍

By Test User

December 16, 2022

തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ പ്രതിപക്ഷ പ്രതിഷേധം. ഓഫീസില്‍ പ്രതിഷേധിച്ച ഒമ്പത് ബി ജെ പി കൗണ്‍സിലര്‍മാരെ മേയര്‍ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം നഗരസഭാ മേയര്‍ ഗോ ബാക്ക് എന്നെഴുതിയ ബാനറുയര്‍ത്തിയാണ് ബി ജെ പി വനിതാ കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചത്.

മേയറുടെ ഡയസിനു സമീപം കിടന്നുള്ള ബി ജെ പി പ്രവര്‍ത്തകരുടെ സമരം നടക്കുമ്പോഴും ഭരണപക്ഷം കൗണ്‍സില്‍ യോഗ നടപടികള്‍ മുന്നോട്ടുകൊണ്ടുപോയി.

 

.