kerala

കണ്ണൂരില്‍ കഞ്ചാവ് വാങ്ങാനെത്തിയ യുവാക്കളെ പിടികൂടി നാട്ടുകാര്‍

By webdesk17

March 10, 2025

കഞ്ചാവ് വാങ്ങാനെത്തിയ യുവാക്കളെ സാഹസികമായി പിടികൂടി നാട്ടുകാര്‍. കണ്ണൂര്‍ കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. നാട്ടുകാരുടെ ലഹരി വിരുദ്ധ സ്‌ക്വാഡാണ് പ്രതികളെ പിടികൂടിയത്. പഴയങ്ങാടി താവം സ്വദേശികളെ മയ്യില്‍ പൊലീസ് അറസ്റ്റ് ചെയ്തു.

സംശയം തോന്നിയതിനെ തുടര്‍ന്ന് ചെറുകുന്ന് സ്വദേശികളായ അര്‍ഷാദ്, സമദ് എന്നിവരെയാണ് നാട്ടുകാര്‍ തടഞ്ഞുവച്ചത്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. എന്നാല്‍ നാട്ടുകാര്‍ക്ക് നേരെ ബൈക്ക് ഓടിച്ചുകയറ്റാന്‍ യുവാക്കള്‍ ശ്രമിക്കുകയായിരുന്നു.

ഇരുവരും പ്രദേശത്ത് കഞ്ചാവ് വില്‍പ്പന നടത്തുവരാണെന്ന് നേരത്തെ തന്നെ നാട്ടുകാര്‍ക്ക് സംശയമുണ്ടായിരുന്നു. തുടര്‍ന്ന് ഇന്നലെ യുവാക്കള്‍ പ്രദേശത്ത് കഞ്ചാവ് വില്‍പ്പന നടത്താന്‍ എത്തിയതാണെന്ന സംശയത്തില്‍ ചോദ്യം ചെയ്യുകയായിരുന്നു.

തുടര്‍ന്നുള്ള പരിശോധനയില്‍ ഒമ്പത് ഗ്രാം കഞ്ചാവ് പൊതി കണ്ടെത്തി. ഉടന്‍ പൊലീസിനെ വിവരം അറിയിച്ചു.