kerala

ആദ്യ ചാട്ടത്തില്‍ ആഴമില്ലാത്ത സ്ഥലത്ത് വീണ ആള്‍ വീണ്ടും ചാടി ജീവനൊടുക്കി

By webdesk17

November 22, 2024

റാന്നി പാലത്തില്‍ നിന്നു പമ്പ നദിയിലേക്കു ചാടിയ ആള്‍ മരിച്ചു. മൈലപ്ര സ്വദേശി ജെയ്‌സന്‍ (48) ആണ് മരിച്ചത്. ഇന്നു രാവിലെ 10 മണിയോടെയാണ് സംഭവം. ഇയാള്‍ ചാടുന്നത് പമ്പാ നദിയില്‍ കുളിച്ചു കൊണ്ടിരുന്നവര്‍ കണ്ടിരുന്നു. എന്നാല്‍ ആദ്യം ചാടിയ സ്ഥലത്ത് ആഴം കുറവായിരുന്നു. ഇവിടെ നിന്നു എഴുന്നേറ്റ് ഇയാള്‍ ആഴമുള്ള പള്ളിക്കയം ഭാഗത്തേക്ക് നടന്നു പോവുകയായിരുന്നു. ഇവിടെ നിന്ന് പിന്നീട് ചാടി ജീവനൊടുക്കുകയായിരുന്നു. കണ്ടു നിന്നവര്‍ പൊലീസില്‍ അറിയിച്ചു.

വിവരമറിഞ്ഞ് പൊലീസ് എത്തിയെക്രിലും ജെയ്‌സന്‍ കയത്തില്‍ മുങ്ങിത്താണിരുന്നു. വൈകാതെ അഗ്‌നിശമന സേനാംഗങ്ങളും മുങ്ങല്‍ വിദഗ്ധരും നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തി.

കുടുംബ പ്രശ്‌നമാണ് ആത്മഹത്യക്കു കാരണമെന്നു പൊലീസ് വ്യക്തമാക്കി. മൃതദേഹം റാന്നി താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയില്‍.