crime

അമേരിക്കയില്‍ 16 ആണ്‍കുട്ടികളെ പീഡിപ്പിച്ചയാള്‍ക്ക് 690 വര്‍ഷം തടവ്

By webdesk14

October 05, 2023

അമേരിക്കയില്‍ 16 ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ശിശുപാലകന് 690 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. സംഭവത്തില്‍ പ്രതിയായ മാത്യു സക്രസെവ്‌സ്‌കി (34) 16 ആണ്‍കുട്ടികളെ പീഡിപ്പിച്ചതിനും മറ്റൊരു ആണ്‍കുട്ടിക്ക് അശ്ലീലവിഡിയോ കാണിച്ചതിനും ഇയാള്‍ കുറ്റക്കാരനാണെന്ന് ഓറഞ്ച് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് അറിയിച്ചു.

ഇയാള്‍ക്കെതിരെ 27 ക്രിമിനല്‍ കുറ്റങ്ങളും 14 വയസ്സിന് താഴെയുള്ള പ്രായപൂര്‍ത്തിയാകാത്തവരുമായുള്ള അശ്ലീല പ്രവൃത്തികളും കൂടാതെ പത്ത് വയസ്സിനു താഴെയുള്ള കുട്ടിയെ ദുരുപയോഗം ചെയ്തതിന് രണ്ട് കുറ്റകൃത്യങ്ങളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

പ്രതി കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ കൈവശം വെച്ചിരുന്നു. ഈ കൊച്ചുകുട്ടികള്‍ സങ്കല്‍പ്പിക്കാനാവാത്ത ഭീകരത സഹിക്കാന്‍ നിര്‍ബന്ധിതരായെന്ന് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ടോഡ് സ്പിറ്റ്‌സര്‍ പറഞ്ഞു.