ഏഷ്യകപ്പ് ടൂര്‍ണമെന്റിലെ മുഴുവന്‍ മാച്ച് ഫീസും ഇന്ത്യന്‍സേനക്കും പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഇരകള്‍ക്കുമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് ന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. എക്‌സ് പോസ്റ്റിലൂടെയാണ് സൂര്യകുമാര്‍ യാദവ് ഇക്കാര്യം വ്യക്തമാക്കിയത്.
ഏഷ്യകപ്പിലെ ഒരു മത്സരത്തില്‍ 35കാരനായ സൂര്യകുമാര്‍ യാദവിന് നാല് ലക്ഷം രൂപയാണ് മാച്ച് ഫീസായി ലഭിക്കുക. ഇതുപ്രകാരം ഏഴ് മത്സരങ്ങളില്‍ നിന്ന് 28 ലക്ഷം രൂപയായിരിക്കും മാച്ച് ഫീസായി ലഭിക്കുക. ഈ തുകയാണ് ഇന്ത്യന്‍സേനക്കും പഹല്‍ഗാം ഭീകരാക്രമണത്തിലെ ഇരകള്‍ക്കുമായി നല്‍കുമെന്ന് സൂര്യകുമാര്‍ യാദവ് അറിയിച്ചിരിക്കുന്നത്.
ത്രില്ലര്‍ പോരിനൊടുവില്‍ ഏഷ്യകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യ നിലനിര്‍ത്തിയിരുന്നു. കലാശപ്പോരില്‍ പാകിസ്താനെ അഞ്ചു വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ ചാമ്പ്യന്മാരായത്.