kerala

‘മേയര്‍ അഹങ്കാരം കാണിച്ചു; ആര്യയും കുടുംബവും നടുറോഡില്‍ കാണിച്ചത് ഗുണ്ടായിസം’; സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം

By webdesk14

July 01, 2024

മേയർ ആര്യാ രാജേന്ദ്രനെതിരെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വിമർശനം. മേയർ കെഎസ്ആർടിസി ഡ്രൈവർ തർക്കം പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കി. മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞത്. കെഎസ്ആർടിസി മെമ്മറി കാർഡ് കിട്ടാതിരുന്നത് നന്നായെന്നും യോഗത്തിൽ വിമർശനം ഉയർന്നു.

പൊതു ജനങ്ങൾക്കിടയിൽ പെരുമാറ്റം അവമതിപ്പ് ഉണ്ടാക്കി. മെമ്മറി കാർഡ് കിട്ടിയിരുന്നെങ്കിൽ സച്ചിൻ ദേവിന്‍റെ പ്രകോപനം ജനങ്ങൾ കാണുമായിരുന്നു. രണ്ടുപേരും പക്വത കാണിച്ചില്ലെന്നും മുതിർന്ന നേതാക്കൾ കുറ്റപ്പെടുത്തി. മേയറും കുടുംബവും നടുറോട്ടിൽ കാണിച്ചത് ഗുണ്ടായിസം. ബസിൽ നിന്ന് മെമ്മറി കാർഡ് കിട്ടിയിരുന്നുവെങ്കിൽ പാർട്ടി കുടുങ്ങുമായിരുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു.