FOREIGN

എൻജിനീയർ ഹാഷിം സ്മാരക സഊദി കെ.എം.സി.സി നാഷണൽ സോക്കർ പ്രീ കോർട്ടർ മത്സരങ്ങൾ ജൂൺ 21 ന് ദമാമിൽ

By webdesk13

June 19, 2024

സഊദി കെ.എം.സി.സി നാഷണൽ കമ്മിറ്റി സ്‌പോർട്‌സ് വിംഗിന്റെ നേതൃത്വത്തിലുള്ള ദേശീയ ഫുട്‌ബോൾ മേളയുടെ മധ്യ – കിഴക്കൻ മേഖലാ തല മത്സരങ്ങൾക് ജൂൺ 21 ന് വെള്ളിയാഴ്ച തുടക്കമാകും . ജിദ്ദ, റിയാദ്, ദമ്മാം, യാമ്പു തുടങ്ങി നാലു പ്രവിശ്യകളിലായി സൗദിയിൽ ആദ്യമായാണ് ഇത്തരത്തിലുള്ള ഫുട്‌ബോൾ മേള നടക്കുന്നത്. സിഫ്, റിഫ, ഡിഫ, യിഫ തുടങ്ങി അതാത് പ്രവിശ്യ കാൽപ്പന്ത് കൂട്ടായ്മകളുമായി സഹകരിച്ചാണ് മൽസരങ്ങൾ സംഘടിപ്പിച്ചു വരുന്നത് .

ജിദ്ദ (വെസ്റ്റേൺ) പ്രവിശ്യയിൽ നിന്നും മൂന്ന് മൂന്നു ടീമുകളും റിയാദ്, ദമ്മാം പ്രവിശ്യകളിൽ നിന്നും രണ്ട് വീതം ടീമുകളും യാമ്പുവിൽ നിന്നും ഒരു ടീമുമാണ് മത്സരത്തിനായി ബൂട്ട് കെട്ടിയത്. സൗദി പ്രവാസ ചരിത്രത്തിലെ ഏറ്റവും വലിയ പ്രൈസ് മണിയാണ് വിജയിയെ കാത്തിരിക്കുന്നത്. ഓരോ ടീമിലും ഐ ലീഗ്, സന്തോഷ് ട്രോഫി താരങ്ങളടക്കമുള്ളവർ കളത്തിലിറ്റങ്ങീട്ടുണ്ട്. ഉൽഘാടന മത്സരം ജിദ്ദയിൽ പൂർത്തിയായി. ജിദ്ദ യാമ്പു പ്രവിശ്യകൾ ഉൾകൊള്ളുന്ന ഗ്രൂപ്പ് ഒന്ന് മത്സരങ്ങളുടെ സെമി ഫൈനൽ ജിദ്ദയിൽ നടക്കുകയും ചാംസ് സബീൻ എഫ്.സി ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു .

റിയാദ്, ദമ്മാം പ്രവിശ്യകൾ ഉൾകൊള്ളുന്ന ഗ്രൂപ്പ് രണ്ടു പ്രാഥമിക മത്സരങ്ങൾ റിയാദിൽ പൂർത്തിയായി. പ്രീ കോർട്ടർ മത്സരങ്ങളോടെ ദമാമിലെ ദമാമിലെ മത്സരങ്ങൾക് തുടക്കമാവുകയാണ്. ജൂൺ 21 നു ദമ്മാം അൽ തർജ് സ്റ്റേഡിയത്തിൽ നടക്കുന്ന പ്രവിശ്യാ തല ഉത്ഘാടന മത്സരം കിഴക്കൻ പ്രവിശ്യയിലെ ഫുട്ബോൾ പ്രേമികളുടെ ഉല്സവമാക്കി മാറ്റുകയാണ് സംഘടക സമിതി. വിവിധ ഫുട്ബോൾ ടീമുകളും, കലാരൂപങ്ങങ്ങളും, വിവിധ സാംസകാരിക കൂട്ടായ്മകളും അണിനിരക്കുന്ന സാസ്കാരിക ഘോഷ യാത്രയും ഉൽഘടന മത്സരത്തോടനുബന്ദിച് ഒരുക്കിയിട്ടുണ്ട്. ജൂലൈ 5 നു ഗ്രൂപ്പ് 2 സെമി ഫൈനൽ മത്സരങ്ങൾ നടക്കും. വ്യവസായ പ്രമുഖൻ ഡോക്ടർ സിദീഖ് അഹ്മദ് മുഖ്യ അതിഥിയായി പങ്കെടുക്കും. നാഷണൽ തല ഫൈനൽ മത്സരം റിയാദിൽ നടക്കും.

ഫുട്‌ബോൾ ടൂർണമെന്റിനോടനുബന്ധിച്ച് ലക്കി ഡ്രോ കൂപ്പണും പുറത്തിറക്കുന്നുണ്ട്. 8 ഗ്രാം വീതമുള്ള 20 സ്വർണ നാണയങ്ങളും മറ്റനേകം സമ്മാനങ്ങളും ഭാഗ്യശാലികൾക്കായി സമ്മാനിക്കും.

ടൂർണമെന്റിന്റെ വിജയത്തിനായി പ്രവിശ്യയിലെ ഫുട്ബോൾ രംഗത്തെ പ്രമുഖർ ഉൾപ്പടെ വിപുലമായ സംഘടക സമിതിക്കു രൂപം നൽകി. ദമ്മാം ഫുട്ബാൾ അസോസിയേഷ (difa) യുടെ പൂർണ സഹകരണത്തോടെ ആണ് ദമാമിലെ മത്സരങ്ങൾക് അന്തിമ രൂപം നൽകിയിട്ടുള്ളത്.

വെള്ളിയാഴ്ച നടക്കുന്ന ആദ്യ മത്സരത്തിൽ കറി പോർട്ട് റോയൽ ഫോക്കസ് ലൈൻ എഫ്.സി റിയാദ്, ഫൂച്ചർ മൊബിലിറ്റി യൂത്ത് ഇന്ത്യ റിയാദിനെ നേരിടും. രണ്ടാം മത്സരത്തിൽ, ഫസഫിക് ലെജിസ്റ്റിക് ബദർ എഫ്.സി ദമ്മാം , ദീമ ടിഷ്യൂ ഖാലിദിയ എഫ്.സി ടീമുകൾ തമ്മിൽ ഏറ്റുമുട്ടും. ഹൗസ് കെയർ മുഖ്യ പ്രായോജകരായിട്ടുള്ള ടൂർണ്ണമെൻറിൽ , ഡി എസ് ഐ സൗദി കാബിൻ , ഡി എസ് ഐ , നഹ് ലാ അൽവാദി , കാക്കു സേഫ്റ്റി , അൽ റയാൻ പോളീ ക്ലിനിക് , സോണാ ജ്വല്ലേഴ്‌സ്, ചാംസ് കറി പൗഡർ, എയർ ലിങ്ക്-ബി.എം കാർഗോ, ഗ്ലോബൽ ട്രാവൽസ്, കംഫർട്ട് ട്രാവൽസ് , അബിഫ് കോ ഡിറ്റർജൻറ് , അൽ ആസ്മി ഇൻ്റർ നാഷണൽ തുടങ്ങിയ സ്ഥാപനങ്ങളാണ് ടൂർണമെൻറിന്റെ പ്രധാന പ്രായോജകർ.

വാർത്താ സമ്മേളത്തിൽ കെഎംസിസി നാഷണൽ കമ്മിറ്റി സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ, സൗദി തല കൺവീനർ മുജീബ് ഉപ്പട, വർക്കിംഗ് ചെയരർമാൻ ഖാദർ മാസ്റ്റർ വാണിയമ്പലം, കിഴക്കൻ പ്രാവിശ്യ ജനറൽ സെക്രട്ടറി സിദ്ധീഖ് പാണ്ടികശാല, മാലിക് മക്ബൂൽ ആലുങ്ങൽ, തുടങ്ങിയവർ പങ്കെടുത്തു