Indian school children walk in the rain in Hyderabad, India, Friday, July 20, 2012. The monsoon rains which usually hit India from June to September are crucial for farmers whose crops feed hundreds of millions of people. (AP Photo/Mahesh Kumar A)

kerala

കാലവര്‍ഷക്കെടുതി; കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

By nazmiya nazreen

June 01, 2025

സംസ്ഥാനത്ത് നാളെയാണ് പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമാകുന്നത്. എന്നാല്‍ കാലവര്‍ഷക്കെടുതി കാരണം കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

കുട്ടനാട് താലൂക്കിലെയും പുറക്കാട് പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴയിലും കോട്ടയത്തും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധിയുണ്ട്. മുന്‍ നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. മഴക്ക് ഇപ്പോള്‍ നേരിയ ശമനമുണ്ട്.